Featured

കൂത്താളി സമര നായകൻ; എം കുമാരൻ മാസ്റ്റർ അനുസ്മരണം 30 ന് വടകരയിൽ

News |
Mar 26, 2025 11:45 AM

വടകര : ഒഞ്ചിയം കൂത്താളി സമര നായകൻ എം കുമാരൻ മാസ്റ്ററുടെ മുപ്പതാം ചരമ വാർഷികം മാർച്ച് 30 ന് വടകരയിൽ ആചരിക്കും. സി പി ഐ ജില്ലാ സെക്രട്ടറിയായും സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായും എം കുമാരൻ മാസ്റ്റർ പ്രവർത്തിച്ചു.

മാർച്ച് 30 ന് രാവിലെ 8 മണിക്ക് വടകര പഴങ്കാവ് സ്മ്യതി മണ്ഡപത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തും തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ ഉദ്ഘാടനം ചെയ്യും.

കുമാരൻ മാസ്റ്റർ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കുറു ബ്രനാട് താലൂക്ക് കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിക്കുന്ന സന്ദർഭത്തിലാണ് 1948 ഏപ്രിൽ 30 ന് ഒഞ്ചിയം വെടിവെപ്പ് നടന്നത് , തലേ ദിവസം താലൂക്ക് കമ്മിറ്റി യോഗം ഒഞ്ചിയത്ത് ചേർന്നിരുന്നു. 1948 ലെ കൽക്കട്ടാ പാർട്ടി കോൺഗ്രസ്സിന്റെ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യാനായിരുന്നു യോഗം .

യോഗം കഴിഞ്ഞ് രാത്രി അവിടെ താമസിക്കുകയായിരുന്ന കുമാരൻ മാസ്റ്റർ ഉൾപെടെയുള്ള സഖാക്കളെ അറസ്റ്റ് ചെയ്യാൻ മലബാർ പോലീസ് ഒഞ്ചിയത്ത് എത്തുകയായിരുന്നു. ഭൂമിക്ക് വേണ്ടിയുള്ള ഐതിഹാസികമായ കൂത്താളി സമരത്തിന്റെ നായകത്വവും കുമാരൻ മാസ്റ്ററാണ് വഹിച്ചത്.

1957 ൽ കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ അധികാരത്തിൽ വന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കുമാരൻ മാസ്റ്റർ പേരാമ്പ്ര നിന്ന് തിരഞ്ഞെടുക്കപെട്ടു. 1970 ൽ വീണ്ടും നാദാപുരത്ത് നിന്ന് നിയമസഭാഗം ആയി . നാദാപുരത്ത് വൻ തോതിലുള്ള വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഇ കെ വിജയൻ എം എൽ എ, ടി കെ രാജൻ മാസ്റ്റർ പി സുരേഷ് ബാബു, ആർ സത്യൻ എൻ എം ബിജു പ്രസംഗിക്കുമെന്ന് സഘാടക സമിതി ചെയർമാൻ പി അശോകനും കൺവീനർ ആർ കെ സുരേഷ് ബാബു എന്നിവർ അറിയിച്ചു

#Koothali #protest #hero #MKumaran #Master #remembered #Memorial #held #Vadakara

Next TV

Top Stories










News Roundup