ഇനി ഹൈടെക്കാകും; ഒഞ്ചിയം ഗവ.യുപി സ്‌കൂളിൽ ഫിറ്റ്‌നസ് പാര്‍ക്കും സ്മാര്‍ട്ട് ക്ലാസ് റൂമും സജ്ജം

ഇനി ഹൈടെക്കാകും; ഒഞ്ചിയം ഗവ.യുപി സ്‌കൂളിൽ ഫിറ്റ്‌നസ് പാര്‍ക്കും സ്മാര്‍ട്ട് ക്ലാസ് റൂമും സജ്ജം
Mar 28, 2025 04:23 PM | By Jain Rosviya

ഒഞ്ചിയം: ഒഞ്ചിയം ഗവൺമെന്റ് യുപി സ്‌കൂളിൽ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഫിറ്റ്നസ് പാർക്കും സ്മാർട്ട് ക്ലാസ് റൂമും സജ്ജമാക്കി. ഫിറ്റ്നസ് പാർക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്തും സമാർട്ട് ക്ലാസ് റൂം വൈസ് പ്രസിഡന്റ് റഹീസ നൗഷാദും ഉദ്ഘാടനം ചെയ്തു.

പുതിയകാലത്ത് കുട്ടികളുടെ കായിക ശേഷി കുറഞ്ഞുവരുന്നു എന്ന യാഥാർഥ്യം മനസിലാക്കിയാണ് പഞ്ചായത്തിന്റെ ഇടപെടൽ. കളിക്കളങ്ങളും പൊതു ഇടങ്ങളും നഷ്ടപ്പെട്ടുപോകുന്ന സാഹചര്യത്തിലാണ് ഫിറ്റ്നസ് പാർക്ക് ഒരുക്കിയത്.

പഠനമുറികളെ അടിമുടി മാറ്റിക്കൊണ്ട് പുതിയ കാലഘട്ടത്തെ പരിപൂർണമായും മനസിലാക്കാനും പഠനനിലവാരത്തിൽ വലിയ മാറ്റം വരുത്താനുമാണ് ഹൈടെക് ക്ലാസ്റൂം സജ്ജമാക്കിയത്. ഉദ്ഘാടന ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുധീർ മഠത്തിൽ അധ്യക്ഷത വഹിച്ചു.

ജൗഹർ വെള്ളികുളങ്ങര, ഷജിനാ കൊടക്കാട്ട്. ചന്ദ്രി സി കെ രജ്ഞിംത്ത് എം.വി, ശ്രീകാന്ത്. സി, ഹമീദ് വി പി, രാജേന്ദ്രൻ കെ വി തുടങ്ങിയവർ സംസാരിച്ചു. നിർവഹണ ഉദ്യോഗസ്ഥനും ഒഞ്ചിയം ഗവൺമെന്റ് യുപി സ്കൂൾ പ്രധാനാധ്യാപകനുമായ പ്രമോദ് എം എൻ സ്വാഗതവും ബിജു നന്ദിയും പറഞ്ഞു.

#high #tech #Fitness #park #smart #classroom #ready #Onchiyam #Govt #UP #School

Next TV

Related Stories
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

May 16, 2025 11:58 AM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
വി ആർ രമേശിന്റെ ഒന്നാം ചരമ വാർഷികം ആചരിച്ചു

May 16, 2025 10:16 AM

വി ആർ രമേശിന്റെ ഒന്നാം ചരമ വാർഷികം ആചരിച്ചു

വി ആർ രമേശിന്റെ ഒന്നാം ചരമ...

Read More >>
Top Stories