മാലിന്യ മുക്ത നവകേരളം; സമ്പൂർണ ശുചിത്വ  പ്രഖ്യാപനം നടത്തി തോടന്നുർ ബ്ലോക്ക്‌ പഞ്ചായത്ത്‌

മാലിന്യ മുക്ത നവകേരളം; സമ്പൂർണ ശുചിത്വ  പ്രഖ്യാപനം നടത്തി തോടന്നുർ ബ്ലോക്ക്‌ പഞ്ചായത്ത്‌
Mar 28, 2025 04:42 PM | By Jain Rosviya

തോടന്നൂർ: തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് സമ്പൂർണ ശുചിത്വ പ്രഖ്യാപനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മണിയൂർ, വില്ല്യാപ്പള്ളി, തിരുവള്ളൂർ, ആയഞ്ചേരി ഗ്രാമ പഞ്ചായത്തുകൾ മാലിന്യമുക്ത ശുചിത്വ പ്രഖ്യാപനം നടത്തിയതോടെയാണ് തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് സമ്പൂർണ ശുചിത്വ പ്രഖ്യാപനം നടത്തിയത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന ഔദ്യോഗിക പ്രഖ്യാപനം നടത്തി. പ്രഖ്യാപനത്തിന് മുന്നോടിയായി തോടന്നൂർ ടൌൺ കേന്ദ്രീകരിച്ച് ശുചിത്വസന്ദേശ ജാഥ നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം ശ്രീലത അധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ശ്രീജ പുല്ലരൂൽ, ശാന്ത വള്ളിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഒ എം ബാബു, സി പി വിശ്വനാഥൻ മാസ്റ്റർ, കെ ടി രാഘവൻ, സെക്രട്ടറി വി പി മോഹൻരാജ്, ജോയിൻ്റ് ബി ഡി ഒ സായി പ്രകാശ്, ഹരിത കേരളം ആർ പി സുധ എന്നിവർ സംസാരിച്ചു.










#Garbage #free #New #Kerala #Thodannur #Block #Panchayath #declares #complete #cleanliness

Next TV

Related Stories
വി ആർ രമേശിന്റെ ഒന്നാം ചരമ വാർഷികം ആചരിച്ചു

May 16, 2025 10:16 AM

വി ആർ രമേശിന്റെ ഒന്നാം ചരമ വാർഷികം ആചരിച്ചു

വി ആർ രമേശിന്റെ ഒന്നാം ചരമ...

Read More >>
Top Stories