വടകര: (vatakara.truevisionnews.com) വടകര ഫിസിക്കൽ ട്രെയിനിങ് സെൻ്റർ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നാളെ രാവിലെ 6.30-ന് വടകര നാരായണനഗരം ഗ്രൗണ്ടിൽ പ്രീ റിക്രൂട്ട്മെന്റ്റ് സെലക്ഷൻ ട്രയൽസ് സംഘടിപ്പിക്കുന്നു. പത്താം ക്ലാസ് മുതൽ പ്ലസ്‌ടു വരെ പഠിക്കുന്ന (10, പ്ലസ്ട കഴിഞ്ഞവർക്കും) ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം.


തിരഞ്ഞെടുക്കുന്നവർക്ക് ഫിസിക്കൽ ടെസ്റ്റിന് പരിശീലനം നൽകും. 14 വയസ്സിൽ താഴെയുള്ളവർക്ക് സ്ഥിരം ഫിറ്റ്‌നെസ് ട്രെയിനിങ്ങും അത്ലറ്റിക്‌സ്, ബാസ്കറ്റ്ബോൾ, വോളിബോൾ, ഹാൻഡ്‌ബോൾ എന്നിവയിൽ വെക്കേഷൻ കോച്ചിങ്ങും നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സ്പോർട്സ് ഡ്രസിൽ റിപ്പോർട്ട് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 9446471769
#Pre #recruitment #selection #trials #tomorrow #Vadakara