Apr 11, 2025 04:23 PM

വടകര: (vatakara.truevisionnews.com) വിവാഹ പാർട്ടിക്ക് പോയ സംഘം സഞ്ചരിച്ച കാറുകളിൽ അഭ്യാസ പ്രകടനവും അപകടകരമായ യാത്രയുമായി യുവാക്കൾ. വടകര തലായിൽ ആണ് വിവാഹ പാർട്ടി സഞ്ചരിച്ച കാറിൽ യുവാക്കളുടെ അഭ്യാസ പ്രകടനം നടന്നത്.

കാറിൻ്റ ഡിക്കിയിലും ഡോറിലും കയറി ഇരുന്നായിരുന്നു യുവാക്കളുടെ അപകടകരമായ യാത്ര. ഇന്നലെ വൈകിട്ട് 4.30 ഓടെ എടച്ചേരി തലായി സംസ്ഥാന പാതയിലായിരുന്നു സംഭവം. സംഭവത്തിൽ എടച്ചേരി പൊലീസ് കേസെടുത്തു.

യുവാക്കൾ അപകടകരമായി യാത്ര നടത്തിയ ആഡംബര കാറുകൾ ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. റീൽസ് ചിത്രീകരണത്തിനാണ് യുവാക്കൾ അപകടകരമായി യാത്ര ചെയ്തതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

#Police #seize #cars #Vadakara #wedding #party #dangerous #journey #pick #reels

Next TV

Top Stories










News Roundup