മാപ്പിളപ്പാട്ടുകളുടെ നായകൻ; വടകരയിൽ പി.ടി അബ്ദുറഹ്മാൻ അനുസ്‌മരണവും പുരസ്‌കാര സമർപ്പണവും സംഘടിപ്പിച്ചു

 മാപ്പിളപ്പാട്ടുകളുടെ നായകൻ; വടകരയിൽ പി.ടി അബ്ദുറഹ്മാൻ അനുസ്‌മരണവും പുരസ്‌കാര സമർപ്പണവും സംഘടിപ്പിച്ചു
Apr 12, 2025 10:39 AM | By Jain Rosviya

വടകര: മലയാള കവിയും ഗാന രചയിതാവുമായിരുന്ന പി.ടി. അബ്ദുറഹ്മാൻ അനുസ്മ‌രണവും പി.ടി സ്‌മാരക അവാർഡ് സമർപ്പണവും സംഘടിപ്പിച്ചു. വടകര നഗരസഭാ സാംസ്‌കാരിക ചത്വരത്തിലാണ് പരിപാടി നടന്നത്. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി ഉദ്ഘാടനം നിർവ്വഹിച്ചു.

വടകരയിലെ കലാ -സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യമായ എക്സൽ ഫൈൻ ആർട്‌സ് സൊസൈറ്റി (എഫാസ്) യുടെ നേതൃത്വത്തിലാണ് അനുസ്‌മരണ പരിപാടി നടന്നത്. മലയാള സിനിമാ -നാടക ഗാനരംഗത്ത് നിറഞ്ഞ് നിൽക്കുന്ന വടകരയുടെ പ്രിയ ഗായകനും എഴുത്തുകാരനുമായ വി.ടി. മുരളിയാണ് ഈ വർഷത്തെ പി.ടി പുരസ്‌കാര ജേതാവ്.

പതിനായിരം രൂപയും ശില്പവും, പ്രശസ്‌തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. പി.ടി അബ്‌ദു റഹിമാൻ രചിച്ച 'ഓത്തുപള്ളീലന്ന് നമ്മള് എന്ന് തുടങ്ങുന്ന പ്രശസ്‌തമായ സിനിമാ ഗാനം വി.ടി മുരളിയുടെ സ്വരമാധുരിയിലൂടെയാണ് മലയാളിയുടെ മനസ്സിൽ ഇടം നേടിയത്.

പി ടി യുടെ സമ്പൂർണ്ണ കവിതാ സമാഹാരം കേരള സാഹിത്യ അക്കാദമി കഴിഞ്ഞ വർഷം വടകരയിൽ എഫാസ് വേദിയിൽ വെച്ച് പ്രകാശനം നിർവ്വഹിച്ചിട്ടുണ്ട്. വി.ടി മുരളിയുടെ പരിശ്രമത്തിന്റെ കൂടെ ഭാഗമായാണ് മഹത്തായ ഈ ഗ്രന്ഥം രൂപപ്പെട്ടത്.

അവിസ്മരണീയമായ നിരവധി മാപ്പിള പാട്ടുകളും നാടക ഗാനങ്ങളും പി.ടിയുടെ വിരൽ തുമ്പിലൂടെ മലയാള സാഹിത്യ ശാഖയ്ക്ക് മുതൽ കൂട്ടായിട്ടുണ്ട്. എഫാസ് പ്രസിഡണ്ട് പി.കെ.കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. കരിവള്ളൂർ മുരളി പി.ടി സ്‌മാരക പുരസ്‌കാരം വി.ടി മുരളിക്ക് സമ്മാനിച്ചു.

എഫാസിന് വേണ്ടി ടി.വി.എ ജലീൽ പുരസ്ക്‌കാര ജേതാവിനെ ഹാരാർപ്പണം നടത്തി. എൻ. ചന്ദ്രൻ പ്രശസ്തതി പത്രം കൈമാറി. ആർ. ബാലറാം പി.ടി.അബ്‌ദു റഹ്മാൻ അനുസ്മ‌രണം പ്രഭാഷണം നടത്തി. എഫാസ് ജനറൽ സെക്രട്ടറി വത്സകുമാർ സി. സ്വാഗതവും വിനോദ് അറക്കിലാട് നന്ദിയും പറഞ്ഞു. തുടർന്ന് വടകര റെഡ് വെയ്വ്‌സ് മ്യൂസിക് ബേൻ്റ് ഒരുക്കിയ സംഗീത വിരുന്നും നടന്നു.

മാപ്പിളപ്പാട്ട് രംഗത്തും, കലാ- സാഹിത്യ സാംസ്‌കാരിക മേഖലകളിലും നിരവധി സംഭാവനകൾ നൽകിയ വി.എം.കുട്ടി, പീർ മുഹമ്മദ്, എം. കുഞ്ഞിമ്മൂസ, ജമാൽ കൊച്ചങ്ങാടി, കവിയും മലയാള സിനിമാ പിന്നണി ഗാന രചയിതാവുമായ റഫീക്ക് അഹമ്മദ് തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങൾക്കാണ് മുൻ വർഷങ്ങളിൽ പി.ടി സ്‌മാരക പുരസ്‌കാരം നൽകിയിട്ടുള്ളത്.

#PTAbdurahman #memorial #award #presentation #organized #Vadakara

Next TV

Related Stories
ആശ്വാസമേകി, ചുട്ടുപൊള്ളുന്ന വേനലിൽ പക്ഷികൾക്ക് തണ്ണീർ കുടമൊരുക്കി കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി ബാലവേദി

Apr 19, 2025 12:30 PM

ആശ്വാസമേകി, ചുട്ടുപൊള്ളുന്ന വേനലിൽ പക്ഷികൾക്ക് തണ്ണീർ കുടമൊരുക്കി കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി ബാലവേദി

പറവകൾക്കൊരു തണ്ണീർക്കുടം എന്ന പദ്ധതിയുടെ ഉദ്ഘാടനം നെഹ്രു യുവ കേന്ദ്ര ഡപ്യൂട്ടി ഡയരക്‌ടർ സി സനൂപ് നിർവ്വഹിച്ചു...

Read More >>
കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

Apr 19, 2025 11:59 AM

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
ട്രെയിൻ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാൻ ശ്രമം; വടകരയിൽ വിദ്യാർത്ഥി പിടിയിൽ

Apr 19, 2025 11:45 AM

ട്രെയിൻ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാൻ ശ്രമം; വടകരയിൽ വിദ്യാർത്ഥി പിടിയിൽ

ഫൈൻ അടച്ച ശേഷം വിട്ടയക്കാമെന്നാണ് റെയിൽവേ ഇദ്യോഗസ്ഥർ പറഞ്ഞു...

Read More >>
'ഇന്ന്  സമ്മാനിക്കും' ; ബിമൽ കാമ്പസ് കവിതാ പുരസ്‌കാരം ശ്രീനന്ദ.ബി ക്ക്

Apr 19, 2025 11:35 AM

'ഇന്ന് സമ്മാനിക്കും' ; ബിമൽ കാമ്പസ് കവിതാ പുരസ്‌കാരം ശ്രീനന്ദ.ബി ക്ക്

കൊയിലാണ്ടി വിയ്യൂരിൽ സി.കെ. ബാബുരാജിൻ്റെയും കെ.ആർ. ബിന്ദുവിന്റെയും...

Read More >>
വടകരയിൽ 23-കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Apr 19, 2025 08:16 AM

വടകരയിൽ 23-കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

23 വയസായിരുന്നു. ഇന്നലെ രാത്രി 8.10ന് കരിമ്പനപ്പാലത്ത് വെച്ചായിരുന്നു...

Read More >>
'രാവും പകലുമല്ലാത്തതിനെ ഞാൻ സന്ധ്യ എന്ന് വിളിക്കുന്നു'; ബിമൽ കാമ്പസ് കവിതാ പുരസ്‌കാരം നാളെ സമ്മാനിക്കും

Apr 18, 2025 08:18 PM

'രാവും പകലുമല്ലാത്തതിനെ ഞാൻ സന്ധ്യ എന്ന് വിളിക്കുന്നു'; ബിമൽ കാമ്പസ് കവിതാ പുരസ്‌കാരം നാളെ സമ്മാനിക്കും

കാലിക്കറ്റ് സർവകലാശാലാ ബി സോൺ കലോത്സവത്തിൽ കവിത രചനക്ക് ഒന്നാം സ്ഥാനം...

Read More >>
Top Stories