പുത്തൻ ഉണർവ്; ചിറക്കൽ കളരിയിൽ വർഷകാല കളരി പരിശീലനത്തിന് തുടക്കം

പുത്തൻ ഉണർവ്; ചിറക്കൽ കളരിയിൽ വർഷകാല കളരി പരിശീലനത്തിന് തുടക്കം
Jun 18, 2025 02:22 PM | By Jain Rosviya

കാർത്തികപ്പള്ളി: ( vatakaranews.in ) കടത്തനാട് കെ പി സി ജി എം കളരി സംഘത്തിൻ്റെ കാർത്തികപ്പള്ളി ശാഖയായ ചിറക്കൽ കളരിയിൽ വർഷകാല കളരി പരിശീലനത്തിന് തുടക്കം. ഫോക്ലോർ അക്കാദമി അവാർഡ് ജേതാവായ മധു ഗുരുക്കൾ പരിശീലന കളരി ഉദ്ഘാടനം ചെയ്തു. ആരോഗ്യ പ്രശ്നങ്ങൾ ഏറെ നേരിടുന്ന പൊതു സമൂഹത്തിന് കളരി പരിശീലനത്തിന്റെ ആവശ്യകത വ്യക്തമാക്കി കൊണ്ട് അദ്ദേഹം സംസാരിച്ചു.

വളർന്നുവരുന്ന കുട്ടികളിൽ ആയോധനകലയുടെ സൗന്ദര്യം വളർത്തിയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഏറാമല ഗ്രാമപഞ്ചായത്ത് അംഗം ദീപു രാജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്ലസ് ടു, എസ്എസ്എൽസി പരീക്ഷകളിൽ ഉന്നത വിജയം നേടിയ കളരിയിലെ വിദ്യാർത്ഥികളായ സഞ്ജയ് എസ്, സാദിക വി പ്രിയേഷ്, അമേഖ എസ് കെ, ദ്യുതി സജു കെ തേജശ്രീ എംപി എന്നിവരെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.

വർഷകാല കളരി പരിശീലനത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് ശ്രീ കെ വി ജയ്‌ദീപ് മാസ്റ്റർ, ഗോവിന്ദൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ചിറക്കൽ അശോകൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ കളരി ഗുരുക്കൾ ചിറക്കൽ രാജൻ നന്ദി പറഞ്ഞു. പ്രസ്തുത ചടങ്ങിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ മധു ഗുരുക്കൾക്ക് ദക്ഷിണ നൽകി കളരിയിൽ അരങ്ങേറ്റം കുറിച്ചു.

Monsoon Kalari training begins Chirakkal Kalari karthikappalli

Next TV

Related Stories
സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

Jul 11, 2025 07:15 PM

സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

സി പി എ എസ് പദ്ധതി, സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട്...

Read More >>
ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

Jul 11, 2025 06:19 PM

ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

ബോട്ട് ലാസ്‌കര്‍, വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ...

Read More >>
രണ്ടാം വര്‍ഷ ഡിപ്ലോമ; വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

Jul 11, 2025 05:16 PM

രണ്ടാം വര്‍ഷ ഡിപ്ലോമ; വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ രണ്ടാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലേക്ക് സ്‌പോട്ട്...

Read More >>
ശില്പശാല 16 ന്; സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു

Jul 11, 2025 04:01 PM

ശില്പശാല 16 ന്; സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു

സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു, ശില്പശാല 16...

Read More >>
വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക് മാറ്റി

Jul 11, 2025 03:04 PM

വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക് മാറ്റി

വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക്...

Read More >>
Top Stories

News Roundup

//Truevisionall