ചോറോട്: (vatakara.truevisionnews.com) ചോറോട് ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്പെഷൽ സ്കൂൾ കുട്ടികൾക്കായ് പെരുന്നാൾ - വിഷു ആഘോഷം സംഘടിപ്പിച്ചു. പാട്ടും നൃത്തവുമായ് കുട്ടികളും രക്ഷിതാക്കളും പഞ്ചായ അംഗങ്ങൾ, കുടുംബശ്രീസി.ഡി.എസ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു.


ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽ അദ്ധ്യക്ഷത വഹിച്ചു.
ആരോഗ്യം, വിദ്യാഭ്യാസം സ്ഥിരം സമിതി ചെയർമൻ സി.നാരായണൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ മഠത്തിൽ പുഷ്‌പ, അബൂബക്കർ വി.പി., പ്രസാദ് വിലങ്ങിൽ, പ്രിയങ്ക സി.പി., ലിസി പി., ജംഷിദ, കുടുംബശ്രീ സി ഡി എസ് ചെയർപെഴ്സൺ കെ. അനിത എന്നിവർ പ്രസംഗിച്ചു. വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ കെ.മധുസൂദനൻ സ്വാഗതവും പ്രേമ കെ.എം. നന്ദിയും പറഞ്ഞു.
#Chorod #Grama #Panchayat #organizes #Eid #Vishnu #celebrations #children