---
title: "പഠനോപകരണം കൈമാറി; ഓർക്കാട്ടേരിയിൽ ശ്രദ്ധേയമായി വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതി "
english_title: "Educational equipment handed over Educational promotion program Orkatteri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/296881/educational-equipment-handed-over-educational-promotion-program-orkatteri"
published_at: "2025-06-18T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68524fd90d720_education_project.jpg"
keywords: []
---

# പഠനോപകരണം കൈമാറി; ഓർക്കാട്ടേരിയിൽ ശ്രദ്ധേയമായി വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതി 

> **Lead Summary:** **ഓർക്കാട്ടേരി: **ഓർക്കാട്ടേരി മർച്ചന്റെസ് അസോസിയേഷനും ജനമൈത്രി പൊലീസ് എടച്ചേരിയും സംയുക്തമായി നടപ്പിലാക്കുന്ന വിദ്യാഭ്യാസ പ്രോത്സാഹന പദ്ധിയിലെ പഠനോപകരണം ഏറാമല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശുഹൈബ് കുന്നത്ത് എടച്ചേരി എസ് ഐ ശ്രീധരന് കൈമാറി .

## Article Content

**ഓർക്കാട്ടേരി: **ഓർക്കാട്ടേരി മർച്ചന്റെസ് അസോസിയേഷനും ജനമൈത്രി പൊലീസ് എടച്ചേരിയും സംയുക്തമായി നടപ്പിലാക്കുന്ന വിദ്യാഭ്യാസ പ്രോത്സാഹന പദ്ധിയിലെ പഠനോപകരണം ഏറാമല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശുഹൈബ് കുന്നത്ത് എടച്ചേരി എസ് ഐ ശ്രീധരന് കൈമാറി .

ഓർക്കാട്ടേരി മാർച്ചൻസ് അസോസിയേഷൻ പ്രസിഡണ്ട് കെ.ഇ ഇസ്മയിൽ അധ്യക്ഷത വഹിച്ചു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് ഏറത്ത് ഇഖ്ബാൽ മുഖ്യാതിഥി ആയിരുന്നു. ജനറൽ സെക്രട്ടറി ടി.എൻ.കെ പ്രഭാകരൻ സ്വാഗതം പറഞ്ഞു.

യൂത്ത് വിംഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് റിയാസ് കുനിയിൽ, കെ വി വി ഇ എസ് മണ്ഡലം ട്രഷറർ കെ കെ റഹീം,ലിജീഷ് പുതിയടത്ത്, വിജയരാജ് കെ.എം, ജയൻ സാരംഗ് , അഭിലാഷ് കോമത്ത്, വിനോദൻ പുനത്തിൽ, കെ.കെ നവാസ്, ബിന്ദു ശശി എന്നിവർ സംസാരിച്ചു. ട്രഷറർ കെ. കെ പ്രഭാകരൻ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/296881/educational-equipment-handed-over-educational-promotion-program-orkatteri)