ചോറോട്: ഒന്നാം ക്ലാസിലെ വിശിഷ്ട അധ്യാപനത്തിന് സംസ്ഥാന സർക്കാരിന്റെ മികവഴക് പുരസ്കാരം ചേന്ദമംഗലം എൽ പി സ്കൂൾ അധ്യാപിക അശ്വിനി പി വിയ്ക്ക്. നേമം ഗവൺമെന്റ് യുപി സ്കൂളിൽ വെച്ച് നടന്ന ഒന്നഴക് അധ്യാപക കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയിൽ തെരഞ്ഞെടുത്ത അധ്യാപകരെ ആദരിച്ചു.


ഒന്നാം ക്ലാസിലെ കുട്ടികൾ എഴുതിയ 180 കഥകൾ അടങ്ങുന്ന 18 പുസ്തകങ്ങളുടെ പ്രകാശനത്തിനും മികച്ച പ്രബന്ധാവതരണത്തിനുമാണ് പുരസ്കാരം.
കുട്ടികളുടെ കഥാസമാഹാരം 'ഞാൻ എഴുതിയ 10 കഥകൾ' സംസ്ഥാനതല പ്രകാശനവും നടന്നു. മൊമെന്റോയും പ്രശസ്തിപത്രവും എസ് സി ഇ ആർ ടി ഡയറക്ടർ ഡോ ആർ.കെ ജയപ്രകാശിയിൽ നിന്ന് അശ്വനി ഏറ്റുവാങ്ങി.
എസ് സി ഇ ആർ ടി റിസർച്ച് ഓഫീസർ രാജേഷ് വള്ളിക്കോട്, വിദ്യാകിരണം കോഡിനേറ്റർ ഡോ രാമകൃഷ്ണൻ, തിരുവനന്തപുരം ഡയറ്റ് പ്രിൻസിപ്പൽ ഗീതാ കുമാരി, സംസ്ഥാന ഒന്നാംക്ലാസ് നേതൃത്വം വഹിക്കുന്ന ഡോ: ടി പി കലാകാരൻ, അമൂൽ റോയ്, എം സോമശേഖരൻ നായർ, മൻസൂർ, പ്രേംജിത്ത്, എസ് സൈജ എന്നിവർ സംസാരിച്ചു.
#Teacher #Chendamangalam #LP #School #receives #Excellence #Award