വടകര: ഡിവൈഎഫ്ഐ വൈക്കിലശ്ശേരി ഒളിമ്പിക്സിന്റെ ഭാഗമായി മാങ്ങോട്ടുപാറ മുതൽ കാളാശ്ശേരി മുക്ക് വരെ കൂട്ടയോട്ട മത്സരം സംഘടിപ്പിച്ചു. ഒഞ്ചിയം ബ്ലോക്ക് പ്രസിഡണ്ട് കെ പി ജിതേഷ് ഉദ്ഘാടനം ചെയ്തു.


മേഖലാ കമ്മിറ്റി അംഗം ജിതിൻ എസ് സ്വാഗതം പറഞ്ഞു. മേഖല പ്രസിഡന്റ് വൈകുണ്ഠനാഥ് അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി പി സുബീഷ്, ട്രഷറർ സബിഷ. ഇ കെ, സജീഷ് എം സി. അനുഗ്രഹ് എന്നിവർ സംസാരിച്ചു. കളാശ്ശേരി യൂണിറ്റ് സെക്രട്ടറി അശ്വന്ത് നന്ദി പറഞ്ഞു.
#Vaikkilassery #Olympics #DYFI #organizes #team #running #competition