വടകര: കളരിയുമായി ബന്ധപ്പെട്ട കാര്യങ്ങളും, മറ്റ് ചരിത്രങ്ങളും, ചരിത്രപ്രസിദ്ധമായ ലോകനാർക്കാവിൽ നേരിട്ട് കാണാൻ പറ്റുന്ന രീതിയിൽ മ്യൂസിയം നിർമ്മാണ പ്രവൃത്തി ഉടൻ ആരംഭിക്കും.


ലോകനാർക്കാവിലെ മ്യൂസിയം പ്രവൃത്തി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ഇടപെടലുകളാണ് കിഫ്ബിയുമായി ബന്ധപ്പെട്ടും, ടൂറിസം വകുപ്പുമായി ബന്ധപ്പെട്ടും നടത്തി വരുന്നതെന്ന് കെ പി കുഞ്‌മ്മദ് കുട്ടി എംഎൽഎ.
ലോകനാർക്കാവ് ക്ഷേത്രത്തിലെ തീർത്ഥാടന ടൂറിസം വികസനത്തിനായി തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 6.69 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. പദ്ധതിയുടെ എസ്‌പിവി കെഐഐഡിസിയെ ആണ് നിയമിച്ചിട്ടുള്ളത്.
പദ്ധതിയുടെ ഭാഗമായി കോമ്പൗണ്ട് വാൾ, പടികൾ,ചെറിയ ചിറകളുടെ സംരക്ഷണം, കളപ്പുര, തന്ത്രി മഠം, ഊട്ടുപുര, വലിയ ചിറകളുടെ സംരക്ഷണം, നടപ്പാത ജോലികൾ ഔട്ട്ഡോർ ലൈറ്റിംഗ്, വിളക്കുകാലിൻ്റെ വൈദ്യുതീകരണം, തുടങ്ങിയ ഘടകങ്ങൾ പൂർത്തിയായതിയി കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎയുടെ ചോദ്യത്തിനായി മന്ത്രി മുഹമ്മദ് റിയാസ് നിയമ സഭയിൽ പറഞ്ഞു.
മ്യൂസിയം കെട്ടിടത്തിൻ്റെ നവീകരണ പ്രവർത്തനങ്ങളിൽ കെട്ടിടത്തിന്റെ നവീകരണം പ്ലംബിംഗ്,വൈദ്യുതീകരണം എന്നിവ ഉൾപ്പെടുന്നു. പ്രസ്‌തുത പ്രവർത്തിക്കായി കിഫ്ബിയിൽ നിന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രവർത്തികൾ ആരംഭിക്കുന്നതാണെന്നും മന്ത്രി റിയാസ് അറിയിച്ചിട്ടുണ്ട്.
#Lokanarkav #Museum #open #soon #visitors #witness #art #historical #events