അവാർഡ് തിളക്കം; ഊരാളുങ്കൽ സൊസൈറ്റിക്ക് നാഷണൽ ഹൈവേസ് എക്‌സലൻസ് അവാർഡ്

അവാർഡ് തിളക്കം; ഊരാളുങ്കൽ സൊസൈറ്റിക്ക് നാഷണൽ ഹൈവേസ് എക്‌സലൻസ് അവാർഡ്
Apr 16, 2025 11:39 AM | By Jain Rosviya

വടകര: ഊരാളുങ്കൽ സൊസൈറ്റിക്ക് 2023ലെ 'നാഷണൽ ഹൈവേസ് എക്‌സലൻസ് അവാർഡ്' ലഭിച്ചു. ദില്ലിയിൽ നടന്ന ചടങ്ങിൽ ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയിൽ നിന്ന് യുഎൽസിസിഎസ് ചീഫ് പ്രൊജക്റ്റ് മാനേജർ ടി. കെ. കിഷോർ കുമാർ അവാർഡ് ഏറ്റുവാങ്ങി.

സഹകരണ കരാർ സ്ഥാപനം എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനാണ് അവാർഡ്. സംസ്ഥാനത്ത് 20-ൽപ്പരം റീച്ചുകളിലായി ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തിയിൽ രാജ്യത്തെ മുൻനിര നിർമ്മാണ സ്ഥാപനങ്ങളെക്കാൾ മികച്ച പ്രകടനം കാഴ്ച്‌ചവച്ചതാണ് കേന്ദ്രസർക്കാരിൻ്റെ അംഗീകാരത്തിന് സൊസൈറ്റിയെ പ്രാപ്‌തമാക്കിയത്.

സമയക്ലിപ്ത‌ത, ഗുണമേന്മ, തൊഴിൽ നൈപുണ്യം, പ്രൊജക്‌ട് മാനേജ്‌മെൻ്റ് എന്നിവയിലുള്ള സൊസൈറ്റിയുടെ സമർപ്പണവും അസാമാന്യ വൈദഗ്ദ്ധ്യവും കണക്കിലെടുത്താണ് അംഗീകാരം.

മികച്ച പ്രകടനം കാഴ്ച‌വച്ചതിന് 2024 ഏപ്രിലിൽ ദേശീയപാതാ അതോറിറ്റി(എൻ എച്ച് എ ഐ)യുടെ 'ബെസ്റ്റ് പെർഫോർമർ പുരസ്‌കാരവും സൊസൈറ്റിക്ക് ലഭിച്ചിരുന്നു.

#Uralungal #Society #wins #National #Highways #Excellence #Award

Next TV

Related Stories
വില്ല്യാപ്പള്ളിയിലെ കടകളിൽ പേടിഎം തട്ടിപ്പ്; കച്ചവടക്കാർക്ക് നഷ്ടപ്പെട്ടത് രണ്ട് ലക്ഷത്തോളം രൂപ; യുവാവ് അറസ്റ്റിൽ

Apr 16, 2025 03:09 PM

വില്ല്യാപ്പള്ളിയിലെ കടകളിൽ പേടിഎം തട്ടിപ്പ്; കച്ചവടക്കാർക്ക് നഷ്ടപ്പെട്ടത് രണ്ട് ലക്ഷത്തോളം രൂപ; യുവാവ് അറസ്റ്റിൽ

ഇയാൾ നേരത്തെ പേടിഎം ജീവനക്കാരനായിരുന്നു. ഇതിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയത്....

Read More >>
ഒരുക്കങ്ങൾ പൂർത്തിയായി; സി പി ഐ വടകര മണ്ഡലം സമ്മേളനം ഏപ്രിൽ 19, 20 ന് ഓർക്കാട്ടേരിയിൽ

Apr 16, 2025 02:07 PM

ഒരുക്കങ്ങൾ പൂർത്തിയായി; സി പി ഐ വടകര മണ്ഡലം സമ്മേളനം ഏപ്രിൽ 19, 20 ന് ഓർക്കാട്ടേരിയിൽ

പഴയ കാല പ്രവർത്തകരും പോരാളികളുമായ 35 സഖാക്കളെ സംഗമത്തിൽ വെച്ച് ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ ആദരിക്കും....

Read More >>
മാനസിക വിഷമം; കടമേരിയിൽ യുവാവ് ജീവനൊടുക്കിയ നിലയിൽ

Apr 16, 2025 01:01 PM

മാനസിക വിഷമം; കടമേരിയിൽ യുവാവ് ജീവനൊടുക്കിയ നിലയിൽ

വിഷാദ മനോഭാവം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു....

Read More >>
തിരുവള്ളൂരിൽ മധ്യവയസ്കനെ കുത്തി പരിക്കേൽപ്പിച്ചതായി പരാതി

Apr 16, 2025 10:58 AM

തിരുവള്ളൂരിൽ മധ്യവയസ്കനെ കുത്തി പരിക്കേൽപ്പിച്ചതായി പരാതി

സുനിൽകുമാറിൻ്റെ വീടിന് പരിസരത്ത് വച്ച് ചീട്ടുകളിച്ച സംഘത്തെ പൊലീസ്...

Read More >>
വടകരയില്‍ റോഡിലെ ദിശാ ബോര്‍ഡ് മറിഞ്ഞു വീണു; കോടതി ജീവനക്കാരനും സുഹൃത്തിനും പരിക്ക്

Apr 16, 2025 10:12 AM

വടകരയില്‍ റോഡിലെ ദിശാ ബോര്‍ഡ് മറിഞ്ഞു വീണു; കോടതി ജീവനക്കാരനും സുഹൃത്തിനും പരിക്ക്

റെയിൽവേ സ്റ്റേഷനിലേക്ക് സ്കൂട്ടറിൽ പോകുമ്പോഴാണ് അപകടത്തിൽപെട്ടത്....

Read More >>
Top Stories

News Roundup