വടകര: (vatakara.truevisionnews.com) ലോക തൊഴിലാളി ദിനത്തിൽ ഫാമിലി വെഡ്ഡിംഗ് സെന്റർ ഒരുമാസം നീണ്ടുനിൽക്കുന്ന “എന്റെ ഫാമിലിയാണ് എനിക്കെല്ലാം “ എന്ന ക്യാമ്പയിൻ സംഘടിപ്പിച്ചു. സോഫ്റ്റ് ലോഞ്ചിങ് ഫാമിലി വെഡ്ഡിംഗ് സെന്റർ ചെയർമാൻ ഇമ്പിച്ചി അഹമ്മദ് ക്യാമ്പയിൻ ഉദ്‌ഘാടനം നിർവഹിച്ചു.


ക്യാമ്പയിന്റെ ഭാഗമായി ഫാമിലി പ്രീമിയർ ലീഗും ഇന്റർനാഷണൽ ഫാമിലി ഡേയും വരും ദിവസങ്ങളിൽ നടത്തുമെന്നും ഫാമിലി വെഡിങ് സെന്റർ ജനറൽ മാനേജർ സൈബത്ത് കെ വി അറിയിച്ചു.
എ ജി എം അഷ്‌റഫ് കെ വൈ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാനേജർമരായ ഷബീർ സ്വാഗതവും മുഹമ്മദ്,അഫൽ ,റമീസ് എന്നിവർ ആശംസയും അറിയിച്ചു. ഫാമിലി മെമ്പേഴ്സന്റെ മ്യൂസിക്ക് പ്രോഗ്രാമിന് ശേഷം അക്കൗണ്ടന്റ് സഫാദ് നന്ദി പറഞ്ഞു.
Family Wedding Center organizes campaign Labor Day