ഇരിങ്ങൽ: (vatakara.truevisionnews.com) ഇരിങ്ങൽ സ്പോർട്സ് അക്കാദമി ഒരു മാസക്കാലമായി നടത്തിവരുന്ന വോളിബോൾ കോച്ചിംഗ് ക്യാമ്പിന്റെ ഭാഗമായി ജില്ലാതല ജൂനിയർ വോളിബോൾ മേള നടത്തി. കോഴിക്കോട് ജില്ലാ വോളിബോൾ അസോസിയേഷൻ എക്സിക്യൂട്ടീവ് പ്രസിഡൻറ് രാഘവൻ മാണിക്കോത്ത് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.


ഡോ. ഷിംജിത്ത് എം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇ. കെ ലിനീഷ് സ്വാഗതവും ഇ. കെ കുമാരൻ, ബൈജു എം . വി , സുജിഷ . സി സി എന്നിവർ ആശംസയും പ്രജീഷ് ഒ.എൻ നന്ദിയും പറഞ്ഞു.
ഫൈനൽ മത്സരത്തിൽ നന്മണ്ട എച്ച്എസ്സിനെ പരാജയപ്പെടുത്തി ബ്രദേഴ്സ് വാണിമേൽ വിജയികളായി. വിജയികൾക്കുള്ള ട്രോഫി വോളിബോൾ അസോസിയേഷൻ ജോയിൻ സെക്രട്ടറി സി.വി. വിജയൻ നൽകി .
Brothers Vanimel win district junior volleyball fest