ചോറോട്: (vatakara.truevisionnews.com) ചോറോട് ഗ്രാമ പഞ്ചായത്ത് 2024-25 വാർഷികപദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം നടത്തി. കരിക്കിലാട് യു പി.സ്കൂളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.


വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽ അധ്യക്ഷതവഹിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ കെ.മധുസൂദനൻ, സി.നാരായണൻ മാസ്റ്റർ, ശ്യാമള പൂവ്വേരി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രസാദ് വിലങ്ങിൽ, മഠത്തിൽ പുഷ്പ, പി.ലിസി ഐ സി.ഡി.എസ് സൂപ്പർവൈസർ കെ.ഷൈജി എന്നിവർ പ്രസംഗിച്ചു.
Cots distributed elderly Chorode Grama Panchayath