മണിയൂർ: (vatakara.truevisionnews.com) മണിയൂർ കാരുണ്യം പാലിയേറ്റീവ് കെയർ വനിതാ വളണ്ടിയർമാരുടെ സംഗമം ശ്രദ്ധേയമായി. റിട്ടയേർഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രി മുഹമ്മദ് കെ ഉദ്ഘാടനം ചെയ്തു .പ്രശസ്ത മോട്ടിവേഷണൽ സ്‌പീക്കറും സൈക്കോളജിക്കൽ കൗൺസലറുമായ ജസ്ലീന എ കൊയിലാണ്ടി ക്ലാസ് നയിച്ചു .
വളണ്ടിയർമാരുടെ മാനസികാരോഗ്യം സാന്ത്വന പരിചരണത്തിൽ വളരെ പ്രധാനപ്പെട്ടതാണെന്ന് ജസ്ലീന അഭിപ്രായപ്പെട്ടു. വിവിധ പ്രവർത്തനങ്ങളിലൂടെ ഒരു ടീം എങ്ങനെ വികസിപ്പിക്കാമെന്നും എങ്ങനെ അതിനെ ഫലപ്രദമാക്കി നിർത്താമെന്നും ക്ലാസിലൂടെ അവർ പരിചയപ്പെടുത്തി . പങ്കെടുത്ത ഏല്ലാ വളണ്ടിയർമാർക്കും ഇതൊരു പുത്തൻ അനുഭവമായി മാറി.
പി.കെ.റഷീദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി. പി.ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു .സുരേഷ്. വി. പി ,അജ്‌മൽ. പി. പി, സത്യഭാമ. പി സൈഫുന്നിസ. സി , സൗദ ഗസൽ എന്നിവർ ആശംസകൾ അർപ്പിച്ചു .നാസർ കുന്നോത്ത് നന്ദി പ്രകാശിപ്പിച്ചു .
Maniyoor Karunyam Palliative Care Women Volunteer Meet