തിരുവള്ളൂർ: (vatakara.truevisionnews.com) ചെമ്മരത്തൂർ ആര്യന്നൂരിലെ ഉപ്പിലാറമല കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽഎ സന്ദർശിച്ചു . ഉപ്പിലാറമലയിൽ നിന്ന് മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കകൾ മേലധികാരികളെ അറിയിക്കുമെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉറപ്പ് നൽകി.


കഴിഞ്ഞ ദിവസം മണ്ണെടുക്കാനായി കരാറെടുത്ത വാഗഡ് കമ്പനി അധികൃതർ പോലീസ് സഹായത്തോടെ സ്ഥലത്തെത്തിയത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ജനപ്രതിനിധികളും സമരസമിതി പ്രവർത്തകരും തൽസ്ഥിതി അറിയിച്ചതിനെ തുടർന്ന് എം എൽ എ ജില്ലാ കലക്ടറുമായി നേരിട്ട് സംസാരിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം പണി നിർത്തി വെച്ച് പോലീസ് സന്നാഹം ഉൾപ്പെടെ തിരിച്ചു പോയത്.
തുടർന്ന് തഹസിൽദാർ ഡി രഞ്ജിത്ത് വടകരയിൽ സർവ്വകക്ഷി യോഗം വിളിച്ചു ചേർത്തിരുന്നു. കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സമരസമിതി ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കുകയുണ്ടായി.
തുടർ പരിശോധനക്കും നടപടികൾക്കുമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സമരസമിതി പ്രവർത്തകരും അടങ്ങുന്ന മോണിറ്ററിംഗ് കമ്മിറ്റി നിലവിൽ വന്ന സാഹചര്യത്തിൽ കൂടിയായിരുന്നു എം എൽ എ യുടെ സ്ഥല സന്ദർശനം. പഞ്ചായത്ത് മെമ്പർമാരായ രതീഷ് അനന്തോത്ത്, ഹംസ വായേരി, സമരസമിതി കൺവീനർ എം സുരേന്ദ്രൻ ,ചെയർമാൻ എൻ പി വിനീഷ്, പി കെ ശ്രീധരൻ മാസ്റ്റർ, ആർ കെ ചന്ദ്രൻ, കെ മണിചന്ദ്രൻ എന്നിവർ എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.
KP Kunjhammad Kutty Master MLA Visited Uppilaramala chemmarathur