ആയഞ്ചേരി: (vatakara.truevisionnews.com) പൊന്മേരിയിലെ പ്രമുഖ സി പി ഐ നേതാവ് കെ വി കൃഷ്ണൻ ഒന്നാം ചരമ വാർഷികാചരണവും സ്മൃതി മണ്ഡപത്തിൻ്റെ ഉദ്ഘാടനവും സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ഇ കെ വിജയൻ എം എൽ എ നിർവ്വഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ എൻ എം വിമല അധ്യക്ഷത വഹിച്ചു.


പി കെ ചാത്തു പതാക ഉയർത്തി. ജില്ല എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു, ആയഞ്ചേരി മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ, വടകര മണ്ഡലം സെക്രട്ടറി എൻ എം ബിജു, കെ സി രവി, കെ കെ രാജൻ, ഒ എം അശോകൻ,ടി പി റഷീദ്, കെ വി മനോജ്, എന്നിവർ സംസാരിച്ചു. എം ചന്ദ്രൻ സ്വാഗതവും സുധ സുരേഷ് നന്ദിയും പറഞ്ഞു.
Commemoration CPI leader KV Krishnan memorial hall inaugurated