വടകര: നീലിമ നടക്കുതാഴ നാല്പത്തിഏഴാം വാർഷികവും വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. ഡോ.പ്രേമ വിജയൻ, പീടികയുള്ളതിൽ ശാന്ത, സാരംഗ് രാജീവൻ എന്നിവരെയാണ് ആദരിച്ചത്. വാർഷികവും അനുമോദനവും നഗരസഭാ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ പി സജീവ്കുമാർ ഉദ്ഘാടനം ചെയ്തു.


രാജീവൻ പറമ്പത്ത് അധ്യക്ഷത വഹിച്ചു. അജിത്ത് കെ ടി കെ, പി രവീന്ദ്രൻ, കൂമുള്ളി ബാബുരാജ്, ജയകൃഷ്ണൻ കൈതക്കൽ, ടി ടി ശ്രീജിത്ത്, പീടികയുള്ളതിൽ ശാന്ത, സാരംഗ് രാജീവൻ എന്നിവർ സംസാരിച്ചു.
Neelima Nadakkutazha anniversary celebration felicitation organized