Featured

പുസ്തകപരിചയം; ഡോ. ആർ രാജശ്രീയുടെ 'ആത്രേയകം' നോവൽ പരിചയപ്പെടുത്തി

News |
May 23, 2025 11:16 AM

പാലയാട്: (vatakara.truevisionnews.com) പാലയാട് ദേശിയവായനശാല ആൻറ് ഗ്രന്ഥാലയം വാർഷിക ജനറൽ ബോഡി യോഗത്തിൻ്റെ ഭാഗമായി പുസ്തകപരിചയം നടത്തി. വർത്തമാനകാലത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു പുസ്തകം എന്ന നിലയിൽ ഡോ: ആർ രാജശ്രീയുടെ ആത്രേയകം എന്ന നോവൽ സാംസ്കാരിക പ്രവർത്തകൻ പി. ബാബു സദസ്സിന് പരിചയപ്പെടുത്തി.

രോഗികളും ദേശദ്രോഹികളും അശരണരും ഉപേക്ഷിക്കപ്പെട്ടവരുമായവരുടെ ഒരിടം ഒപ്പം നിരവധി ഔഷധ സസ്യങ്ങളാൽ സുഗന്ധ പൂരിതവുമായ ആത്രേയകം എന്ന സാങ്കൽപ്പിക വനപ്രദേശത്തെയും അവിടുത്തെ ഔഷധസസ്യങ്ങളെയും ചികിൽസാരീതികളേയും സംബന്ധിച്ചുള്ള എഴുത്തുകാരിയുടെ വർണനകളും ആയോധനകലയുമായി ചേർന്ന് നിൽക്കുന്ന ആത്രേയകത്തിലെ വനവാസികളെയും ഇവിടെ എത്തിപ്പെടേണ്ടി വന്ന നരമിത്രൻ എന്ന യുവരാജകുമാരൻ്റെ കഷ്ടപ്പാടുകളും യാതനകളും പിന്നിടുള്ള ഉയർത്തെഴുന്നേൽപ്പും അവതാരകൻ ഏറെ ലളിതമായും മനോഹരമായും വൈകാരികമായും തന്നെ സദസ്സിന് പരിചയപ്പെടുത്തി.

അവതാരകൻ്റെ മികച്ചതും നൈസർഗികവുമായ ശൈലിയും നാടകിയമായ അവതരണവും ഏറെ പ്രശംസനീയമായി. തുടർന്ന് റവന്യൂ വകുപ്പ് ജീവനക്കാരനായ വിവി. സുധിർകുമാർ പുസ്തകത്തിലെ ഉള്ളടക്കത്തെ വ്യത്യസ്തമായ രീതിയിൽ വിലയിരുത്തി.

അരികുവൽക്കരിക്കപ്പെടുന്നവരുടെ പ്രത്യേകിച്ച് പുരുഷാധിപത്യത്തിന് കീഴിൽ അവഗണിക്കപ്പെടുന്നതോ അടിച്ചമർത്തപ്പെടുന്നതോ ആയ സ്ത്രീകളുടെ കൂടി ജീവിത യാഥാർത്ഥ്യങ്ങൾ പുരാണ കഥയുമായി ബന്ധപ്പെടുത്തി രാജശ്രീ വരച്ചുകാട്ടിയത് വരികൾക്കിടയിലൂടെ വായിച്ച് അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായി.

യുദ്ധം വരുത്തി വെക്കുന്ന വിനകൾ കൂടി പുസ്തകത്തിൽ പരാമർശമായിട്ടുണ്ടെന്ന് പറഞ്ഞുവെച്ചു കൊണ്ടാണ് സുധീർ കുമാർ ചർച്ചക്ക് വിരാമമിട്ടത്. കെ കെ. രാജേഷ് മാസ്റ്റർ, ശ്രീനിവാസൻമാസ്റ്റർ എന്നിവർ സംസാരിച്ചു.ചടങ്ങിന് ബി. സതിഷ്കുമാർ നന്ദി അറിയിച്ചു.

Book introduction Dr RRajasree novel Athreyakam introduced

Next TV

Top Stories