May 22, 2025 10:52 PM

വടകര: (vatakara.truevisionnews.com) വീട്ടമ്മയുടെ മനസ്സിൽ രൂപപ്പെട്ട ആശയങ്ങൾ ചിറകുകളായി രൂപപ്പെട്ടതാണ് പ്രദർശനത്തിന് ഒരുക്കിയ ചിത്രങ്ങൾ എന്ന് ഷാഫി പറമ്പിൽ എം പി. പ്രീതി രാധേഷ് വളയത്തിന്റെ 'ചിറകുകൾ' ചിത്രപ്രദർശനം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിറകുകൾ യഥാർത്ഥത്തിൽ പ്രദർശനത്തിന് ഇടുന്ന പേര് മാത്രമല്ല മറിച്ച് ചിത്രകാരിയുടെ സ്വപ്നങ്ങളുടെ ചിറകുകൾ കൂടിയാണിവിടെ ചിറകടിച്ചു ഉയരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ വർണ്ണങ്ങളിൽ രൂപംകൊണ്ട ചിത്രങ്ങൾ കാണാൻ നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്.

വടകര കച്ചിക ആർട്ട്‌ ഗ്യാലറിയിൽ ആരംഭിച്ച ചിത്രപ്രദർശനം ഞായറാഴ്ച സമാപിക്കും. നൂറിൽ അധികം ചിത്രങ്ങൾ പ്രദർശനത്തിനുണ്ട് . പുറംതോടത്ത് സുകുമാരൻ, അച്യുതൻ പുതിയടത്ത്, പി കെ ഹബീബ്, വി കെ പ്രേമൻ, രതീഷ് വളയം തുടങ്ങിയ എംപിക്കൊപ്പം പ്രദർശനത്തിൽ പങ്കെടുത്തു.

shafi parmpil mp visiting art exhibition by Preethi Radhesh Valayam

Next TV

Top Stories










News Roundup






Entertainment News