കടമേരി: അധ്വാനം ഫലം കണ്ടു. ഹയർ സെക്കൻഡറി പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി ആർ.എ.സി കടമേരി. 98 ശതമാനം വിജയികളും 42 ഫുൾ എ പ്ലസുമായി പൊതു വിദ്യാലയങ്ങളിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ ഒന്നാമതാണ് ആർ.എ.സി കടമേരി.
പരീക്ഷ എഴുതിയ 299 വിദ്യാർഥികളിൽ 293 പേർ ഉപരിപഠനത്തിന് അർഹരായി. ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 119 ൽ 114 പേർ വിജയിച്ചു. അതിൽ ഒരു ക്ലാസിലെ മുഴുവൻ കുട്ടികളും വിജയിച്ചതും മറ്റൊരു നേട്ടമാണ്.
RAC Kadameri achieves excellent results Higher Secondary Examination