വടകര: (vatakara.truevisionnews.com) ചെമ്മരത്തൂർ ഉപ്പിലാറ മലയിലെ അനധികൃത ഖനനം ഉടൻ നിർത്തണമെന്ന് ആർഎംപിഐ. കെ.കെ രമ എംഎൽഎ, ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ.വേണു എന്നിവർ ഉപ്പിലാറമല സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
നൂറുകണക്കിന് കുടുംബങ്ങൾക്ക് അപകട ഭീഷണി ഉയർത്തുന്ന ഈ വിഷയത്തിൽ സർക്കാരും ഉദ്യോഗസ്ഥരും ഒത്തുകളിക്കുകയാണെന്നും വിഷയത്തെ നിയമപരമായും ജനകീയ പ്രക്ഷോഭത്തിലൂടെയും നേരിടുമെന്നും നേതാക്കൾ പറഞ്ഞു. നിരവധി കുടുംബങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്ക് നിലനിൽക്കുന്ന മലയാണിത്.


ദേശീയപാത നിർമാണത്തിനെന്ന മറവിൽ വഗാഡ് കമ്പനി അനധികൃത കച്ചവടമാണ് നടത്തുന്നതെന്നും പരിസ്ഥിതി നശിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന നടപടി നിയമസഭയിൽ അവതരിപ്പിക്കുമെന്നും പ്രതിഷേധ സമരക്കാരെ പോലിസും കമ്പനി അധികാരികളും ചേർന്ന് പീഡിപ്പിക്കുകയാണെന്നും എംഎൽഎ പറഞ്ഞു. ജില്ലാ സെക്രട്ടറി കെ. ചന്ദ്രൻ, ഏരിയ കമ്മറ്റി അംഗങ്ങളായ ഇ.കെ.വത്സരാജ്, രതീഷ് വരിക്കോട്ട് എന്നിവരും ഒപ്പമുണ്ടായിരുന്നു.
RMPI demand Illegal mining Uppilara Mountain must stopped immediately