വടകര: വടകര കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി സംരക്ഷണ സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. കത്തനാട് കോക്കനട്ട് ഫെഡറേഷൻ സെക്രട്ടറി ഒ.കെ രാജൻ ഓഫീസ് ഉദ്ഘാടനം ചെയ്തു. കീഴൽ ബാങ്ക് റോഡിലുള്ള കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തനമാരംഭിച്ചത്.
നാളീകേര കർഷകരിൽ നിന്ന് ഷെയർ പിരിച്ചെടുത്താണ് ഓഫീസ് ആരംഭിച്ചത്. ഭരണസമിതിയുടെ നഗ്നമായ നിയമ ലംഘനത്തിലും ജനാധിപത്യവിരുദ്ധതയിലും പ്രതിഷേധിച്ചുകൊണ്ട് സംരക്ഷണ സമിതി നടത്തിവരുന്ന പ്രതിഷേധ സമരങ്ങൾക്ക് ശക്തി പകരാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമാണ് വടകര കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യുസർ കമ്പനി ലക്ഷ്യമിടുന്നത്.


ഉദ്‌ഘാടന ചടങ്ങിൽ സി.പി. മുകുന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംരക്ഷണ സമിതി അംഗങ്ങളായ ബൻറാം പുതുക്കുടി, ബാലകൃഷ്ണൻ മാസ്റ്റർ,ആർ.പി കൃഷ്ണൻ, ചന്ദ്രൻ കരിപ്പാലി,സത്യനാഥൻ ടി.സി എന്നിവർ സംസാരിച്ചു. സംരക്ഷണ സമിതി കൺവീനർ എം അശോകൻ സ്വാഗതവും എ.കെ മൊയ്തു നന്ദിയും പറഞ്ഞു.
Coconut Farmers Producer Company Protection Committee office opens