വടകര:(vatakara.truevisionnews.com) വടകരയിൽ സംഘടിപ്പിച്ച യുവജനതാദൾ എസ് കോഴിക്കോട് ജില്ലാ കൺവൻഷൻ ശ്രദ്ധേയമായി. യുവജനതാദൾ എസ് സംസ്ഥാന ജനറൽ സെക്രട്ടറി വിപിൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് എസ് വി ഹരിദേവ് അധ്യക്ഷത വഹിച്ചു.
കേന്ദ്ര സർക്കാരിൻ്റെ പൊതുമേഖല വിൽപ്പനയ്ക്കും,സ്വകാര്യ വൽക്കരണത്തിനും,യുവജന വഞ്ചനയ്ക്കുമെതിരെ ജില്ലാ കൺവൻഷൻ പ്രതിഷേധിച്ചു. പാലക്കാട് വച്ചു നടക്കുന്ന യുവജനതാദൾ എസ് സംസ്ഥാന കൺവൻഷൻ വിജയിപ്പിക്കാൻ തീരുമാനിച്ചു.


യുവജനതാദൾ എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി നൗഫൽ കാഞ്ഞങ്ങാട്, സംസ്ഥാന ട്രഷറർ രതീഷ് ജി പാപ്പനംകോട്, ജനതാദൾ എസ് സംസ്ഥാന കമ്മിറ്റി അംഗവും മലബാർ ദേവസ്വം ബോർഡ് അംഗവുമായ ടി എൻ കെ ശശീന്ദ്രൻ, പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ടി കെ ഷരിഫ്, പാർട്ടി നിയോജക മണ്ഡലം പ്രസിഡൻ്റ് കൊയിലോത്ത് ബാബു മാസ്റ്റർ, യുവജനതാദൾ എസ് സംസ്ഥാന കമ്മിറ്റിയംഗം നിധിൻ എം ടി കെ, ഫായിസ് കാന്തപുരം തുടങ്ങിയവർ സംസാരിച്ചു.
യുവജനതാദൾ എസ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഇ എം വിശാലിനി സ്വാഗതവും ജില്ലാ ട്രഷറർ ലിജിൻ രാജ് കെ പി നന്ദിയും പറഞ്ഞു.
Yuva Janata Dal S district convention organized Vadakara