May 24, 2025 12:42 PM

വടകര: (vatakara.truevisionnews.com) വടകര റെയിൽവേ ട്രാക്കിന് ഇരുവശത്തെയും വഴി അടയ്ക്കൽ ആരംഭിച്ച് റെയിൽവേ. വടകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിനോട് ചേർന്ന് വർഷങ്ങളായി ഉപയോഗിച്ചുവരുന്ന വഴിയാണ് കഴിഞ്ഞ ദിവസം അധികൃതർ അടച്ചത്. ഇതോടെ തീദേശത്തെ 10 വാർഡിലെ ജനങ്ങൾ പെരുവഴിയിലായി.

നേരത്തേ ഈ പ്രദേശത്തുള്ളവർ സഞ്ചരിച്ചിരുന്നത് ട്രാക്ക് കടന്ന് എത്തുന്ന നഗരസഭാ ഓഫീസ് പരിസരത്തെ വഴി ആയിരുന്നു. ഈ വഴി അടച്ചതോടെ ദിവസവും നൂറുകണക്കിനാളുകൾ ഏറെ ദൂരം ചുറ്റി ലെവൽ ക്രോസ് വഴിയാണ് പോകുന്നത്. തീരദേശ വാർഡുകളിലുള്ളവർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നതും ഈ വഴിയായിരുന്നു.

എന്നാൽ ട്രാക്ക് മുറിച്ചു കടന്നുള്ള അപകടം ഒഴിവാക്കാൻ വഴി അടയ്ക്കണമെന്ന റെയിൽവേ ഡിവിഷണൽ മാനേജരുടെ കർശന നിലപാടാണ് സ്റ്റേഷന്റെ ട്രാക്കിനുസമിപത്തെ വഴിയും അടയ്ക്കാൻ കാരണമായത്. നേരത്തെ പല ഭാഗങ്ങളിലും ഉണ്ടായിരുന്ന വഴി അടച്ചപ്പോൾ പ്രതിഷേധം ഉയർന്നെങ്കിലും തുറന്നിട്ടില്ല.

വഴി പുനഃസ്ഥാപിക്കുകയോ ഈ ഭാഗത്ത് നടപ്പാലം പണിയുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് നഗരസഭാ സ്ഥിരംസമിതി അധ്യ ക്ഷൻ എം ബിജു റെയിൽവേ ഡിവി ഷണൽ മാനേജർക്ക് നിവേദനം നൽകി. റെയിൽവേ പ്ലാറ്റ്ഫോമുകൾ നിർമിക്കണമെന്നും റെയിൽവേ സ്റ്റേഷനിലേക്കുള്ള നാട്ടുകാരുടെ മുൻകാല പ്രവേശനം തടഞ്ഞതിനാൽ റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറു ഭാഗത്ത് ടിക്കറ്റ് കൗണ്ടറും ഒരു എഫ്ഒബിയും സ്ഥാപിച്ചാൽ പ്രദേ ശവാസികൾക്ക് ഗുണകരമാകുമെന്നും നിവേദനത്തിൽ പറയുന്നു.

നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും സർക്കാർ ഓഫിസുകളും മറ്റും റെയിൽവേ സ്റ്റേഷനിൽനിന്ന് കിഴക്കോട്ട് സ്ഥിതിചെയ്യുന്നതിനാൽ, വിദ്യാർഥികളും രോഗികളും സാധാരണക്കാരും റെയിൽവേ ലൈനുകൾ മുറിച്ചുകടന്ന് ഇവിടങ്ങളിൽ  എത്താൻ ഭയപ്പെടുകയാണെന്നും നിവേദനത്തിലുണ്ട്.

Railways closed both sides Vadakara railway track

Next TV

Top Stories










News Roundup