ഓർക്കാട്ടേരി : (vatakara.truevisionnews.com) വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമിട്ട് കൊണ്ട് ഏറാമല ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിലുള്ള മുള്ളൻ കുന്നത്ത് പുളിയുള്ളതിൽ റോഡിൻ്റെ ഉദ്ഘാടനം കെ. കെ. രമ എം.എൽ. എ നിർവഹിച്ചു. ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ടീ. പി. മിനിക അദ്ധ്യക്ഷത വഹിച്ചു.
എം എൽ എ ഫണ്ടിൽ നിന്നും ആറ് ലക്ഷവും പഞ്ചായത്ത് വക നാല് ലക്ഷം രൂപയും ചിലവിട്ടാണ് മനോഹരമായ റോഡ് ടാറിങ്ങ് നടത്തിയത്. ആറാം വാർഡ് മെമ്പർ കെ. പി. സിന്ധു. സ്വാഗതം പറഞ്ഞു.


കരുണൻ കുനിയിൽ, ഇസ്മായിൽ മുള്ളൻ കുന്നത്ത്, കെ.കെ ജയൻ, ഹാഫീസ്മാതാഞ്ചേരി, ഷാജി പടത്തല, ദാമോദരൻ കടയംകോട്ട് , ലത്തീഫ് അണ്ണാരം കണ്ടി എന്നിവർ സംസാരിച്ചു. റഷീദ് എം.കെ, ഹനീഫ എം കെ, ബഷീർ കെ.പി,ഉമ്മർ മണ്ടോടി, അഷ്റഫ് എം, മൊയ്തു എം.വി,ദിനേന്ദ്രൻ, ഫർദാൻ എം.കെ എന്നിവർ ഉദ്ഘാടന പരിപാടികൾക്ക് നേതൃത്വം നൽകി. റോഡ് സാക്ഷാത്കരിച്ചതിന് പ്രദേശവാസികൾ മധുര പലഹാരം വിതരണം ചെയ്തു.
Mullankunnath road inaugerated eramala grama panchayth