ദേശീയപാത സർവ്വീസ് റോഡുകൾ മരണം വിതക്കുന്ന പാതകളാവുന്നു -പ്രദീപ് ചോമ്പാല

ദേശീയപാത സർവ്വീസ് റോഡുകൾ മരണം വിതക്കുന്ന പാതകളാവുന്നു -പ്രദീപ് ചോമ്പാല
Jun 2, 2025 10:35 AM | By Jain Rosviya

അഴിയൂർ: (vatakara.truevisionnews.com) ദേശീയ പാതയിൽ അഴിയൂർ മുതൽ ചോറോട് വരെ നരകപാതയാവുന്നുവെന്ന് എൻ എച്ച് ആക്ഷൻ കൗൺസിൽ സംസ്ഥാന സമിതി അംഗം പ്രദീപ് ചോമ്പാല. നിലവിൽ സർവ്വീസ് റോഡ് വഴിയാണ് വാഹന ഗതാഗതം നടക്കുന്നത്. വലുതും ചെറുതുമായ കുഴിക്കൾ അപകടം വരുത്തുന്നു. ശനിയാഴ്ച രാത്രി ദേശീയപാതയിൽ കുഞ്ഞിപ്പള്ളിയിൽ സർവ്വീസ് റോഡിലെ കുഴിയിൽ വീണ് മാഹിയിലെ ഓട്ടോ ഡ്രൈവർ റഫീക്ക് മരിച്ചിരുന്നു

മാഹി ബൈപ്പാസ് തുടങ്ങുന്ന ഭാഗത്ത് കുഴിയിൽ വീണ് നിരവധി ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. ഇതിനൊപ്പം കണ്ണൂക്കര , മുക്കാളി , നിർദ്ദിഷ്ട കുഞ്ഞിപ്പള്ളി അണ്ടർ പാസ്റ്റ്  എന്നിവിടങ്ങളിൽ സർവ്വീസ് റോഡ് തകർന്നതും അപകടം വരുത്തുന്നുണ്ട്. ഇതിനൊപ്പം സർവ്വീസ് റോഡും ഡ്രൈയിനേജ് തമ്മിലുള്ള ഉയരവ്യത്യാസo മൂലം ചോമ്പാല എ ഇ ഒ ഓഫീസിന് സമീപം വാഹനാപകടം നിത്യ സംഭവമാണ്.

പലയിടത്തും സർവ്വീസ് റോഡിലെ കുഴിയിൽ വെള്ളം കെട്ടി നിൽക്കുന്നത് മുലം കുഴി കാണുന്നില്ല. ഡ്രൈയിനേജിന് മുകളിലെ സ്ലാബ് തകർന്നതും അപകടം വിളിച്ച് വരുത്തുണ്ട്. എഴര മീറ്റർ വീതിയിൽ സർവീസ് റോഡാണ് വിഭാവനം ചെയ്യുന്നത്. പലയിടത്തും വീതി കുറവാണ്. സർവിസ് റോഡിൽ അറ്റകുറ്റ പണി പോലും നടത്താൻ കരാർ കമ്പിനി തയ്യാറാവുന്നില്ലെന്ന് പരാതി ഉയർന്നു.

സർവ്വിസ് റോഡിലെ കുഴിയിൽ വീണ് ഡ്രൈവർ മരിച്ച പ്രതിഷേധം വ്യാപിക്കുകയാണ്. കുഴി നികത്താൻ തയ്യാറാവാത്ത കരാർ കമ്പിനിക്ക് എതിരെ നടപടിയെടുക്കണമെന്ന്  പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു.

National Highway service roads becoming death scattering roads Pradeep Chombala

Next TV

Related Stories
ഓഫീസ് തുറന്നു; വടകരയിലും ജൂഡീഷ്യൽ എംപ്ലോയീസ് കോ -ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ബ്രാഞ്ച്

Jul 30, 2025 10:02 PM

ഓഫീസ് തുറന്നു; വടകരയിലും ജൂഡീഷ്യൽ എംപ്ലോയീസ് കോ -ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ബ്രാഞ്ച്

വടകരയിലും ജൂഡീഷ്യൽ എംപ്ലോയീസ് കോ -ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ബ്രാഞ്ച്...

Read More >>
ഓർമ്മകളിൽ നിറഞ്ഞ്; വി.എസ് അച്യുതാനന്ദനെ അനുസ്മരിച്ച് വടകര സോഷ്യലിസ്റ്റ് ഫോറം.

Jul 30, 2025 01:56 PM

ഓർമ്മകളിൽ നിറഞ്ഞ്; വി.എസ് അച്യുതാനന്ദനെ അനുസ്മരിച്ച് വടകര സോഷ്യലിസ്റ്റ് ഫോറം.

വി.എസ് അച്യുതാനന്ദനെ അനുസ്മരിച്ച് വടകര സോഷ്യലിസ്റ്റ്...

Read More >>
പഠനോപകരണം കൈമാറി; ബഡ്‌സ് സ്‌കൂളിന് കൈത്താങ്ങുമായി ഒയിസ്‌ക

Jul 30, 2025 12:20 PM

പഠനോപകരണം കൈമാറി; ബഡ്‌സ് സ്‌കൂളിന് കൈത്താങ്ങുമായി ഒയിസ്‌ക

ബഡ്‌സ് സ്‌കൂളിന് കൈത്താങ്ങുമായി ഒയിസ്‌ക...

Read More >>
വടകര തിരുവള്ളൂരിൽ പ്ലസ്ടു വിദ്യാർത്ഥിയെ കാണാതായതായി പരാതി

Jul 30, 2025 10:41 AM

വടകര തിരുവള്ളൂരിൽ പ്ലസ്ടു വിദ്യാർത്ഥിയെ കാണാതായതായി പരാതി

വടകര തിരുവള്ളൂരിൽ പ്ലസ്ടു വിദ്യാർത്ഥിയെ...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall