Jul 29, 2025 04:19 PM

വടകര: (vatakara.truevisionnews.com)വടകരയിൽ സ്വകാര്യബസിൽ യാത്ര ചെയ്യവേ വയോധികയുടെ മാലപൊട്ടിക്കാൻ ശ്രമം. തമിഴ്നാട് സ്വദേശിയായ യുവതി പിടിയിൽ. വടകര - പേരാമ്പ്ര റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസിലാണ് ഇന്ന് രാവിലെയോടെ സംഭവമുണ്ടായത്. തമിഴ്നാട് സ്വദേശി മഞ്ജുവാണ് വടകര പോലീസിൻ്റെ പിടിയിലായത്. പതിയാരക്കര ചാത്തോത്ത് സുജാതയുടെ മൂന്ന് പവനിലധികം വരുന്ന സ്വർണമാലയാണ് യുവതി പൊട്ടിക്കാൻ ശ്രമിച്ചത്.

ബസിൽ യാത്രക്കാർ തിങ്ങി നിറഞ്ഞസമയത്തതാണ് യുവതി മോഷണശ്രമം നടത്തിയത് . പാലയാട്ട് നടയിൽ നിന്ന് വടകരയിലേക്ക് ബസ് കയറിയ സുജാതയുടെ പുറകിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥികളാണ് സംഭവം ആദ്യം കണ്ടത്. പിന്നാലെ വിദ്യാർത്ഥികൾ ബഹളം വെച്ചതോടെ ബസ് നിർത്തി. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. മാലയുടെ കൊളുത്ത് അഴിച്ച് തൂങ്ങികിടക്കുന്ന നിലയിലായിരുന്നു. വടകര പോലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Woman arrested for trying to break necklace of elderly woman while travelling in private bus in Vadakara

Next TV

Top Stories










News Roundup






Entertainment News





//Truevisionall