ആയഞ്ചേരി: (vatakara.truevisionnews.com)കടമേരി എം.യു.പി സ്കൂൾ അറബിക് ക്ലബ്ബ് ഉദ്ഘാടനവും അനുമോദനവും ശ്രദ്ധേയമായി. ചേന്ദമംഗല്ലൂർ സുന്നിയ്യ അറബിക് കോളേജ് സീനിയർ പ്രൊഫ. ഡോ. കെ.എം. അബ്ദുല്ലത്തീഫ് നദ്‌വി ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപകൻ ടി.കെ. നസീർ അധ്യക്ഷനായി.
അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റ് യു.പി. വിഭാഗത്തിൽ കോഴിക്കോട് ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മറിയം ഹനാനയെയും സ്കൂൾതല വിജയികളെയും ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.


ടി. കെ. ഹാരിസ്, കെ. അബ്ദുറഹിമാൻ, കെ. രതീഷ്, പി.കെ. ഷമീമ, കെ.കെ. അയ്യൂബ്, സി. എച്ച്. ഷഫീഖ്, ടി. റംല, അസ്‌ലഹ, വി.പി. സുഹറ, സി.എച്ച്. സായിസ് എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
inauguration and felicitation of the Kadameri MUP School Arabic Club