ആയഞ്ചേരി: (vatakara.truevisionnews.com)കടമേരി റഹ്മാനിയ അറബിക് കോളേജിൽ ഗസ്റ്റ് ടോക്ക് സംഘടിപ്പിച്ചു. "മുസ്ലിം സ്ത്രീ: ദൈനം ദിന ജീവിതത്തിലെ കർമശാസ്ത്രം" എന്ന വിഷയത്തിലാണ് ഗസ്റ്റ് ടോക്ക് സംഘടിപ്പിച്ചത്. റാളിയ ഡിപ്പാർട്ട്‌മെന്റ്റ് നടത്തിയ പരിപാടിയിൽ ഇസ്മായിൽ ദാരിമി വെളളമുണ്ട പ്രഭാഷണം നടത്തി.
റാളിയ ശരിഅത്ത് കോളേജ് വൈസ് പ്രിൻസിപ്പാൾ ഹനീഫ് റഹ്മാനി അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ അബ്‌ദുൾ സമദ് മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു. യൂനുസ് റഹ്മാനി സ്വാഗതവും ബാസിത് അശ്അരി നന്ദിയും പറഞ്ഞു.


Kadameri Rahmania organized a guest talk at Arabic College