---
title: "റോഡിലെ അപകട കുഴി മാറ്റാൻ നടപടി വേണം -കെ കെ രമ എം എൽ എ "
english_title: "Action should be taken remove dangerous potholes road KKRama MLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/294078/action-should-be-taken-remove-dangerous-potholes-road-kkrama-mla"
published_at: "2025-06-03T23:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683f3265c2d71_mla.jpg"
keywords: []
---

# റോഡിലെ അപകട കുഴി മാറ്റാൻ നടപടി വേണം -കെ കെ രമ എം എൽ എ 

> **Lead Summary:** **അഴിയൂർ: **കുഞ്ഞിപ്പള്ളി റെയിൽവെ ഓവർബ്രിഡ്ജിന് താഴെ പി ഡബ്യു ഡി റോഡിൽ അപകടം സ്ഷ്ടിക്കുന്ന ഭീമൻ കുഴി നിലനിൽക്കുന്ന ഭാഗം കെ കെ രമ എം എൽ എ സന്ദർശിച്ചു. അപകടം വരാതിരിക്കാനായി ടയർ കൊണ്ട് മറച്ച നിലയിലാണ് കുഴി. മഴ കനത്തതോടെ അപകട സാധ്യത ഏറെയാണ്.

## Article Content

**അഴിയൂർ: **കുഞ്ഞിപ്പള്ളി റെയിൽവെ ഓവർബ്രിഡ്ജിന് താഴെ പി ഡബ്യു ഡി റോഡിൽ അപകടം സ്ഷ്ടിക്കുന്ന ഭീമൻ കുഴി നിലനിൽക്കുന്ന ഭാഗം കെ കെ രമ എം എൽ എ സന്ദർശിച്ചു. അപകടം വരാതിരിക്കാനായി ടയർ കൊണ്ട് മറച്ച നിലയിലാണ് കുഴി. മഴ കനത്തതോടെ അപകട സാധ്യത ഏറെയാണ്.

വിവിധ സംഘടനകളുടെയും നാട്ടുക്കാരുടെയും, പരാതിയെ തുടർന്നാണ് എം എൽ എ സ്ഥലം സന്ദർശിച്ചത്. ഓവ് പാലത്തിനോട് രൂപം കൊണ്ട അപകടകരമായ ഗർത്തം അടിയന്തരമായി റിപ്പയർ ചെയത് ഗതാഗതം സുഗമമാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് എഞ്ചിനിയറിംഗ് വിഭാഗത്തോട് ആവശ്യപ്പെട്ടു.

പ്രശ്നം പരിഹരിക്കുമെന്ന് അധികൃതർ അറിയിച്ചു. എംഎൽഎയോടൊപ്പം ജനകീയ മുന്നണി നേതാക്കളായ പി.ബാബുരാജ്, പ്രദീപ് ചോമ്പാല, മോനാച്ചി ഭാസ്കരൻ , എന്നിവരുമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/294078/action-should-be-taken-remove-dangerous-potholes-road-kkrama-mla)