---
title: "ഭൂവുടമകൾ അതിർത്തി തിരിച്ചിടണം; അഴിയൂരിൽ ഡിജിറ്റൽ റീ സർവ്വെ നടപടി തുടങ്ങി"
english_title: " Digital re survey process started Azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/294625/digital-re-survey-process-started-azhiyur"
published_at: "2025-06-06T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68427c958147a_suvey.jpg"
keywords: []
---

# ഭൂവുടമകൾ അതിർത്തി തിരിച്ചിടണം; അഴിയൂരിൽ ഡിജിറ്റൽ റീ സർവ്വെ നടപടി തുടങ്ങി

> **Lead Summary:** അഴിയൂർ: വില്ലേജ് ഓഫീസ് പരിധിയിൽ ഭൂമി സംബന്ധമായ ഡിജിറ്റൽ റി സർവ്വെ നടപടികൾ ഊർജിതമാക്കാൻ അഴിയൂർ പഞ്ചായത്തിലെ ജനപ്രതിനിധികൾ , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വാർഡ് വികസന സമിതി അംഗങ്ങൾ, സർവ്വെ വകുപ്പ് മേധാവികൾ എന്നിവരുടെ യോഗം തീരുമാനിച്ചു.

## Article Content

അഴിയൂർ: വില്ലേജ് ഓഫീസ് പരിധിയിൽ ഭൂമി സംബന്ധമായ ഡിജിറ്റൽ റി സർവ്വെ നടപടികൾ ഊർജിതമാക്കാൻ അഴിയൂർ പഞ്ചായത്തിലെ ജനപ്രതിനിധികൾ , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വാർഡ് വികസന സമിതി അംഗങ്ങൾ, സർവ്വെ വകുപ്പ് മേധാവികൾ എന്നിവരുടെ യോഗം തീരുമാനിച്ചു.

ഭൂവുടമകൾ അതിർത്തി തിരിച്ചിടണം, അവകാശ രേഖയായ ആധാരവും നികുതി ശിട്ടും കൈവശം വയ്ക്കണം, അതിർത്തികൾ വ്യക്തമാക്കാനായി കടകളും മറ്റ് തടസ്സങ്ങളും നീക്കം ചെയ്യണമെന്ന് സർവ്വെ വകുപ്പ് അധികൃതർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യഷത വഹിച്ചു.

സർവ്വെേ നോഡൽ ഓഫീസർ കെ എം മുഹമ്മദാലി , പി പി നീരജ്,ശരിധരൻ തോട്ടത്തിൽ, രമ്യ കരോടി എം പി ബാബു, ബബ്ബിത്ത് തയ്യിൽ, പി പി ഇസ്മായിൽ, ശ്രീധരൻ കൈപ്പാട്ടിൽ, പ്രദീപ് ചോമ്പാല, കെ എ സുരേന്ദ്രൻ , സാലിം പുനത്തിൽ, പി കെ പ്രിത , വി പി പ്രകാശൻ , മുബാസ് കല്ലേരി. പി പി ശ്രീധരൻ , പി കെ കാസിം എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/294625/digital-re-survey-process-started-azhiyur)