---
title: "തലമുറകൾക്ക് സമ്മാനം; മുട്ടുങ്ങൽ സൗത്ത് യു.പിയിൽ പരിസ്ഥിതി ദിനാചരണവും വൃക്ഷതൈ നടലും ശ്രദ്ധേയമായി "
english_title: " Environment Day celebration tree planting Muttungal South UP "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/294657/environment-day-celebration-tree-planting-muttungal-south-up-new"
published_at: "2025-06-06T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684294ab6dc2c_muttingal_south_up.jpg"
keywords: []
---

# തലമുറകൾക്ക് സമ്മാനം; മുട്ടുങ്ങൽ സൗത്ത് യു.പിയിൽ പരിസ്ഥിതി ദിനാചരണവും വൃക്ഷതൈ നടലും ശ്രദ്ധേയമായി 

> **Lead Summary:** ചോറോട്: കെ.എസ്.എസ്.പി.യു ചോറോട് യൂണിറ്റിന്റേയും മുട്ടുങ്ങൽ സൗത്ത് യു.പി പരിസ്ഥിതി ക്ലബിന്റേയും നേതൃത്വത്തിൽ സംയുക്തമായി മുട്ടുങ്ങൽ സൗത്ത് സ്കൂളിൽ വൃക്ഷതൈ പാകി പരിസ്ഥിതി ദിനാചരണ വാരാഘോഷത്തിന് തുടക്കം കുറിച്ചു.

## Article Content

ചോറോട്: കെ.എസ്.എസ്.പി.യു ചോറോട് യൂണിറ്റിന്റേയും മുട്ടുങ്ങൽ സൗത്ത് യു.പി പരിസ്ഥിതി ക്ലബിന്റേയും നേതൃത്വത്തിൽ സംയുക്തമായി മുട്ടുങ്ങൽ സൗത്ത് സ്കൂളിൽ വൃക്ഷതൈ പാകി പരിസ്ഥിതി ദിനാചരണ വാരാഘോഷത്തിന് തുടക്കം കുറിച്ചു.

സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈനടൽ K.S.S.P.U ജില്ലാ വൈസ് പ്രസിഡന്റ് കെ ഗോപിനാഥൻ നിർവ്വഹിച്ചു. കെ.പ്രകാശൻ, കെ സരോജനി, എച്ച് എം ജീജ ടീച്ചർ, പി കെ സതീഷൻ, വിദ്യാർത്ഥി പ്രതിനിധികളായി ദേവപ്രിയ, വസുദേവ്, സുജാത ടീച്ചർ, ഹരികൃഷ്ണൻ മാസ്റ്റർ, എന്നിവർ ആശംസകൾ നേർന്നു.

പരിസ്ഥിതി ദിന ക്വിസ് മൽസരം, ചിത്രരചന മൽസരം, വൃക്ഷ തൈ കൈമാറൽ, ജൈവവൈവിധ്യ പാർക്ക് നിർമ്മാണം എന്നിങ്ങനെ ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ നടപ്പിലാക്കും. ജിസ്ന ബാലൻ, ശ്രീരാഗ്, രമിത എസ് നായർ,അശ്വിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/294657/environment-day-celebration-tree-planting-muttungal-south-up-new)