കോടതി ഇടപെട്ടു; പുതുപ്പണത്തെ വിഛേദിച്ച കണക്ഷൻ 13 വർഷത്തിനു ശേഷം പുനഃസ്ഥാപിച്ച് ജല അതോറിറ്റി

കോടതി ഇടപെട്ടു; പുതുപ്പണത്തെ വിഛേദിച്ച കണക്ഷൻ 13 വർഷത്തിനു ശേഷം പുനഃസ്ഥാപിച്ച്  ജല അതോറിറ്റി
Jun 14, 2025 06:14 PM | By Athira V

വടകര: ( vatakaranews.in ) ഇല്ലാത്ത ആരോപണമുന്നയിച്ച് അകാരണമായി ജല അതോറിറ്റി വിഛേദിച്ച കണക്ഷൻ 13 വർഷത്തിന് ശേഷം പുനഃസ്ഥാപിച്ചു. പുതുപ്പണം പത്മശ്രീയിൽ സുനിത് ചന്ദ്രനാണ് ജല അതോറിറ്റി നടപടിക്കെതിരെ കോടതിയെ സമീപിച്ചത്.

വാടകക്ക് കൊടുത്ത കട മുറിയിൽ ഒരു ദിവസം 3,43,000 ലിറ്റർ വെള്ളം ഉപയോഗിച്ചതായി പറഞ്ഞാണ് 8,229 രൂപ ചുമത്തിയത്. ഒരു ദിവസം ഇത്രയും വലിയ അളവിൽ വെള്ളം ഉപയോഗിച്ചിട്ടില്ലെന്നും മീറ്ററിൽ ഉണ്ടായ എയർ പ്രഷറാണെന്ന് ബോധ്യപ്പെടുത്തിയിട്ടും ജല അതോറിറ്റി വടകര ഓഫീസിലെ ജീവനക്കാർ അംഗീകരിച്ചില്ലെന്നാണ് പരാതി.

ഇതിനിടയിൽ നേരത്ത കൂട്ടു സ്വത്തായിരുന്ന സ്ഥലത്തെ കണക്ഷൻ സുനിത് ചന്ദ്രന്റെ പേരിലല്ലെന്ന് പറഞ്ഞും നടപടി ഉണ്ടായി. പല തവണ ഓഫീസിൽ കയറി ഇറങ്ങിയെങ്കിലും ഫലുണ്ടായില്ല. 11,707 രൂപ അടച്ചിട്ടും കണക്ഷൻ പുനസ്ഥാപിച്ചില്ല. 54,505 രൂപ അടക്കണമെന്നായിരുന്നു പിന്നീടുള്ള ആവശ്യം. 252 രൂപയാണ് അവസാനം 2012 ഡിസംബറിൽ അടച്ചത്.

സഹകരണ ഡപ്യൂട്ടി റജിസ്ട്രാ റും സഹകരണ ആശുപത്രി പരി സരത്തെ കെട്ടിടം ഉടമയുമായ പുതുപ്പണം പത്മശ്രീയിൽ സുനീത് ചന്ദ്രനാണ് വർഷങ്ങൾക്കു ശേഷം നിയമ പോരാട്ടത്തിലൂടെ കണക്ഷൻ നേടിയെടുത്തത്. സുന്നീത് ചന്ദ്രന് സബ് കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് വന്നിട്ടും കണക്ഷൻ പുനസ്ഥാപിച്ചില്ല.

ഒടുവിൽ കോടതി അലക്ഷ്യത്തിന് ഫയൽ ചെയ്യ ഹർജിയെ തുടർന്നാണ് കഴിഞ്ഞ ദിവസം പുനസ്ഥാപിച്ചത്. അഡ്വ. കെ.പി പ്രദീപനാണ് സുനീത് ചന്ദ്രനു വേണ്ടി ഹാജരായത്. കേസ് നടത്തിപ്പു മൂലം ഉണ്ടായ സാമ്പത്തിക നഷ്ടത്തിനു പരിഹാരം തേടി കോടതിയെ സമീപിക്കുമെന്ന് സുനീത് ചന്ദ്രൻ പറഞ്ഞു.








Connection cut off water authority restored after 13 years

Next TV

Related Stories
സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

Jul 11, 2025 07:15 PM

സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

സി പി എ എസ് പദ്ധതി, സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട്...

Read More >>
ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

Jul 11, 2025 06:19 PM

ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

ബോട്ട് ലാസ്‌കര്‍, വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ...

Read More >>
രണ്ടാം വര്‍ഷ ഡിപ്ലോമ; വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

Jul 11, 2025 05:16 PM

രണ്ടാം വര്‍ഷ ഡിപ്ലോമ; വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ രണ്ടാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലേക്ക് സ്‌പോട്ട്...

Read More >>
ശില്പശാല 16 ന്; സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു

Jul 11, 2025 04:01 PM

ശില്പശാല 16 ന്; സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു

സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു, ശില്പശാല 16...

Read More >>
വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക് മാറ്റി

Jul 11, 2025 03:04 PM

വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക് മാറ്റി

വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക്...

Read More >>
Top Stories










News Roundup






//Truevisionall