---
title: "ആദരം; പുഞ്ചിരി അയൽപക്കവേദി പ്രതിഭകളെ അനുമോദിച്ചു"
english_title: "punchayil chorodu Talents were praised"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/296268/punchayil-chorodu-talents-were-praised"
published_at: "2025-06-14T23:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684db7076f0a9_chorodu.jpg"
keywords: []
---

# ആദരം; പുഞ്ചിരി അയൽപക്കവേദി പ്രതിഭകളെ അനുമോദിച്ചു

> **Lead Summary:** **ചോറോട്: **കെ. ടി. ബസാർ: ഇന്ത്യാ ഗവർമെന്റ് നോട്ടറി പബ്ലിക്ക് നിയമനം ലഭിച്ച അഡ്വ. സുഭാഷ് ചന്ദ്ര ബോസ്, കലാഭവൻ മണി പുരസ്കാര ജേതാവ് റിയ രമേഷ്, വിവിധ പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെയും പുഞ്ചിരി അയൽപക്ക വേദി ആദരിച്ചു.

## Article Content

**ചോറോട്: **കെ. ടി. ബസാർ: ഇന്ത്യാ ഗവർമെന്റ് നോട്ടറി പബ്ലിക്ക് നിയമനം ലഭിച്ച അഡ്വ. സുഭാഷ് ചന്ദ്ര ബോസ്, കലാഭവൻ മണി പുരസ്കാര ജേതാവ് റിയ രമേഷ്, വിവിധ പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെയും പുഞ്ചിരി അയൽപക്ക വേദി ആദരിച്ചു.

അനുമോദന സമ്മേളനം ചോറോട് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രശേഖരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ റീന മണിയോത്ത്, പ്രൊഫ: എം. പി. രാജൻ, വാപ്രത്ത് ദിനേശൻ, കെ.ടി. കെ. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ച അലൻ തേജ്, പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ കാർത്തിക്, ബി എസ് സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ എ ഗ്രേഡ് ലഭിച്ച ഫിദ ഫാത്തിമ, എം ബി ബി എസ് കരസ്ഥമാക്കിയ എസ് ആര്യ ചന്ദന എന്നിവർക്ക് കേഷ് അവാർഡും മെമൻ്റോയും അഡ്വ.സുബാഷ് ചന്ദ്രബോസ്, റിയ രമേഷ് എന്നിവരെ പൊന്നാട അണിയിക്കുകയും ചെയ്തു.

റീത്ത ടീച്ചർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി റീന വാപ്രത്ത് സ്വാഗതവും വി. രമേശൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/296268/punchayil-chorodu-talents-were-praised)