Aug 1, 2025 11:25 AM

വടകര:(vatakara.truevisionnews.com)  വടകര താലൂക്കിൽ ഇന്ന് ബസ് സമരം. തലശ്ശേരി -തൊട്ടിൽപ്പാലം റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറെ മർദ്ദിച്ച പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ സമരം ശക്തമാക്കിയത്. വടകര താലൂക്കിലെ എല്ലാ ബസുകളും ഇന്ന് സർവീസ് നിർത്തി. ജഗനാഥ് ബസിലെ കണ്ടക്ടർ ഇരിങ്ങണ്ണൂർ സ്വദേശിവിഷ്ണുവി(28) നാണ് ക്രൂരമർദ്ദനമേറ്റത്.

ബുധനാഴ്ച മുതൽ തലശ്ശേരി-തൊട്ടിൽപ്പാലം റൂട്ടിൽ ബസുകൾ അനശ്ചിതകാല പണിമുടക്കിലാണ്. ഇതിനോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഇന്നലെ വടകര തൊട്ടിൽപാലം റൂട്ടിലും സമരം തുടങ്ങി. മറ്റു റൂട്ടുകളിലോടിയ ബസുകൾ തൊഴിലാളികൾ രാവിലെ തടഞ്ഞു. ദേശീയപാതയിലൂടെ പോകുന്ന ബസുകളെയും സമരം ബാധിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഒരു സംഘമാളുകൾ ജഗന്നാഥ് ബസിൽ കയറി കണ്ടക്ടറെ ക്രൂരമായി മർദ്ദിച്ചത്. തൊട്ടിൽപ്പാലത്ത് നിന്ന് തലശ്ശേരിയിലേക്കുള്ള യാത്രക്കിടെ കല്ലാച്ചിയിൽ നിന്ന് ബസിൽ കയറിയ വിദ്യാർഥിനിയോട് കണ്ടക്ടർ പാസ് ചോദിച്ചിരുന്നു. പാസില്ലാത്തതിനാൽ ഫുൾ ചാർജ് ഈടാക്കി. ഈ വിഷയത്തിലാണ് ബസ് തലശ്ശേരിയിൽ നിന്ന് മടങ്ങി തൊട്ടിൽപാലത്തേക്ക് പോവുമ്പോൾ ഏഴു പേരടങ്ങിയ സംഘം ബസിൽ കയറി കണ്ടക്ടർ വിഷ്ണുവിനെ അക്രമിച്ചത്. സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. യഥാർഥ പ്രതികളെ പിടികൂടണമെന്ന ആവശ്യം ഉയർത്തിയാണ് തൊഴിലാളികൾ സമരം കടുപ്പിച്ചിരിക്കുന്നത്.


Bus strike in Vadakara taluk in protest against not arresting all the accused who assaulted the conductor

Next TV

Top Stories










News Roundup






//Truevisionall