വടകര : പയ്യോളി ഇരിങ്ങല്‍ കൊളാവിപാലത്ത് കടലോരത്ത് കുടുംബത്തോടൊപ്പം ഉല്ലാസത്തിനെത്തിയ പെണ്‍കുട്ടി തിരമാലയില്‍ പെട്ടു. ആശുപത്രിയിലെത്തിച്ച കുട്ടി അല്പസമയം മുമ്പ് മരിച്ചു. മണിയൂര്‍ മുതുവനയില്‍ നിന്നുള്ള റിജുവിന്റെ മകള്‍ സനോമിയ എന്ന പതിനൊന്നുകാരിയാണ് മരിച്ചത്.


കടലോരത്ത് അമ്മയോടൊപ്പം നില്‍ക്കുമ്പോള്‍ അബദ്ധത്തില്‍ വീഴുകയും ആഞ്ഞടിച്ചെത്തിയ തിരമാലയില്‍പെടുകയുമായിരുന്നു. സമീപത്ത് ഇത്തിള്‍ വാരുന്ന മത്സ്യതൊഴിലാളികള്‍ കുട്ടിയെ രക്ഷപ്പെടുത്തി. ഗുരുതരാവസ്ഥയിലായ കുട്ടിയെ വടകര സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ കോഴിക്കോടേക്ക് കൊണ്ടുപോയി.
ഇന്നു വൈകുന്നേരമാണ് സംഭവം. മിനിഗോവയായി വിശേഷിപ്പിക്കുന്ന ഈ പ്രദേശത്ത് നിരവധി പേരാണ് കാഴ്ചകാണാനും വിനോദത്തിനുമായി എത്തുന്നത്. കടലും പുഴയും സംഗമിക്കുന്ന ഈ പ്രദേശം കണ്ടല്‍ ചെടികളാല്‍ സമൃദ്ധമാണ്. ലോക്ഡൗണ്‍ നിയന്ത്രണം അയഞ്ഞതോടെ ദൂരെ ദിക്കില്‍ നിന്നുപോലും ആളുകള്‍ എത്തുന്നു.
പക്ഷേ ആവശ്യമായ സൂരക്ഷാനടപടികളൊന്നും ഇവിടെയില്ല. ഇതിനായി മുറവിളി ഉയരുന്നതിനിടയിലാണ് കുട്ടി അപകടത്തില്‍പെട്ടത്. ചൂളപ്പറമ്പത്ത് ലാലു, ചെത്തില്‍ താരേമ്മല്‍ മൂഹമ്മദ് എന്നിവരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
sea accident payyoli kolavilapalam beach -edit