---
title: "യാത്ര ദുരിതം; പാലയാട് നടയിൽ റോഡ് ഉപരോധം "
english_title: "travel misery; Road blockade at Palayad Nata"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/58296/travel-misery-road-blockade-at-palayad-nata"
published_at: "2022-07-30T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e4f45b7c93b_kuttootth.jpg"
keywords: []
---

# യാത്ര ദുരിതം; പാലയാട് നടയിൽ റോഡ് ഉപരോധം 

> **Lead Summary:** **മണിയൂർ :** പഞ്ചായത്തിലെ കുട്ടോത്ത് - അട്ടകുണ്ട് റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരെ പാലയാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലയാട് നടയിൽ റോഡ് ഉപരോധിച്ചു.

## Article Content

**മണിയൂർ :** പഞ്ചായത്തിലെ കുട്ടോത്ത് - അട്ടകുണ്ട് റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരെ പാലയാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലയാട് നടയിൽ റോഡ് ഉപരോധിച്ചു.

കനത്ത മഴയെ തുടർന്ന് റോഡിലൂടെയുള്ള ഗതാഗതം കൂടുതൽ ദുഷ്കരമായി മാറിയിരുന്നു.ഇതേ തുടർന്ന് പ്രദേശവാസികളും പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്.

സമരം ബ്ലോക്ക് പഞ്ചായത്തംഗം സി. പി. വിശ്വനാഥൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം കെ ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ. വി രവി, കെ. പി ദിനേശൻ, എം. പി മനോജ്‌, ബബിൻ ലാൽ, കുനിയിൽ ശ്രീധരൻ, മൂഴിക്കൽ പ്രമോദ്, സജീവൻ, കെ ചിത്ര എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/58296/travel-misery-road-blockade-at-palayad-nata)