വടകര: ട്രൂവിഷൻ വടകര ന്യൂസല്ലേ? ഒരു വടകരക്കാരന് സഹായമെത്തിക്കാൻ മലേഷ്യയിലെ കോലാലമ്പൂരിൽ നിന്ന് സുമനസ്സിൻ്റെ ഫോൺകോൾ.


പതിനയ്യായിരം രൂപ വിലയുള്ള മലേഷ്യൻ കറൻസിയായ റിഗിറ്റ്, ബാങ്ക് എ ടി എം കാർഡ്, ആധാർ കാർഡ് തുടങ്ങിയ രേഖകളടങ്ങിയ പേഴ്സാണ് ജിഫ്രി തങ്ങൾ എന്ന മലേഷ്യക്കാരന് കളഞ്ഞ് കിട്ടിയത്.
ബി എസ് പി 21 റെസിഡൻസ് പരിസരത്തുള്ള അലക്ക് കടയിൽ നിന്നാണ് ഇവ കളഞ്ഞ് കിട്ടിയത്. ആധാർ കാർഡിൽ ജയദീപ് ബാലൻ്റെ ഫോട്ടോയും വിലാസവുമുണ്ട്.
മമത വടകര എന്ന വിലാസമുണ്ടെങ്കിലും ഫോൺ നമ്പറും പിൻ കോഡും ഇല്ലാതത് കാരണം ജയദീപിനെ ബന്ധപ്പെടാൻ കഴിയാതെ വന്നപ്പോഴാണ് ഇദ്ദേഹത്തെ കണ്ടെത്താൻ സഹായം ആവശ്യപ്പെട്ട് മലേഷ്യയിൽ സ്ഥിരതാമസക്കാരനായ മലപ്പുറം തിരൂരങ്ങാടി സ്വദേശി സെയിദ് റിയാസ് ജിഫ്രി തങ്ങൾ ട്രൂവിഷൻ വടകര ന്യൂസ് ഡെസ്ക്കിലേക്ക് വിളിച്ചത്.
സെയിദ് റിയാസ് ജിഫ്രി തങ്ങളെ +601131436810 ഈ നമ്പറിലും ട്രൂവിഷൻ ന്യൂസ് ഡസ്ക്കിലേക്ക് 9496343831 എന്ന നമ്പറിലും ബന്ധപ്പെടാം.
ചോറോട് പോഷക ബാല്യം പദ്ധതിക്ക് തുടക്കമായി
ചോറോട് ഈസ്റ്റ് : കേരള സർക്കാർ അങ്കണവാടികളിൽ നടപ്പിലാക്കുന്ന പോഷക ബാല്യം പരിപാടിയുടെ ഭാഗമായ് അങ്കണവാടി കുട്ടികൾക്ക് പാൽ നൽകി.തിങ്കൾ വ്യാഴം ദിവസങ്ങളിൽ പാലും, ചൊവ്വ വെള്ളി ദിവസങ്ങളിൽ മുട്ടയും നൽകും.
അറിവിനൊപ്പം ആരോഗ്യവും നൽകുക എന്നതാണ് ലക്ഷ്യം. ചോറോട് ഈസ്റ്റ് പാഞ്ചേരി പൊക്കൻ മെമ്മോറിയൽ ഹരിശ്രീ അങ്കണവാടിയിൽ വാർഡ് മെമ്പർ പ്രസാദ് വിലങ്ങിൽ ഉദ്ഘാടനം ചെയ്തു.
എൻ.കണാരൻ, എം.അശോകൻ, സി.പി.ചന്ദ്രൻ, വി.അനിൽകുമാർ മാസ്റ്റർ,എം.രാജൻ, കെ.ടി.കെ അജീഷ്, അങ്കണവാടി ഹെൽപ്പർ പ്രഭാവതി ദേവി എന്നിവർ സംസാരിച്ചു.
Looking for Jayadeep; A goodwill call from Kuala Lumpur to Vadakara