Featured

വൈകിയാൽ മർദ്ദനമോ; വടകരയിൽ പെട്രോൾ പമ്പ് ജീവനക്കാരന് മർദ്ദനം

News |
Oct 17, 2022 05:14 PM

വടകര: വടകരയിൽ പെട്രോൾ പമ്പ് ജീവനക്കാരന് നേരെ ക്രൂര മർദ്ദനം. വടകര ജെ.ടി റോഡിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ ജീവനക്കാരന് നേരെയാണ് കാർ ഡ്രൈവറുടെ ക്രൂരമർദ്ദനം.

പെട്രോൾ നിറക്കാൻ വൈകി എന്ന് ആരോപിച്ചാണ് ജീവനക്കാരനെ മർദ്ദിച്ചത്. കാർ ഡ്രൈവർ ആയ യുവാവ് പെട്രോൾ നിറക്കുവാൻ കാത്തിരിക്കുന്ന സമയത്ത് അതിനുശേഷം വന്ന ബൈക്കുകാരെ പരിഗണിച്ചതാണ് യുവാവിനെ പ്രകോപിതനാക്കിയത്.


തന്നെ അവഗണിക്കുകയാണ് എന്ന് ബോധ്യപ്പെട്ടപ്പോൾ ഉടനെ ചാടി കാറിൽ നിന്നിറങ്ങി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ധനമേറ്റ സജിൽ ഹൃദ്രോഗി കൂടിയാണ്. ഇദ്ദേഹത്തെ വടകര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ 11:45 ആയിരുന്നു സംഭവം. മർദ്ദനമേറ്റ സജിലിന്റെ ആശുപത്രി ചെലവുകുകൾ ഉൾപ്പെടെ എല്ലാ ചെലവുകളും കാർ ഡ്രൈവർ വഹിക്കണം എന്ന ഒത്തുതീർപ്പിൽ പരാതിക്കാരൻ കേസ് വേണ്ടെന്ന് വെച്ചതായി വടകര പൊലീസ് പറഞ്ഞു.

അതുവരെ വണ്ടി പുറത്തുവിടില്ല എന്നുകൂടി പൊലീസ് വ്യക്തമാക്കി. അപ്രതീക്ഷിതമായ ദുരന്തത്തിന്റെ നെടുവീർപ്പിലാണ് ജെ. ടി റോഡിലെ പമ്പ് ജീവനക്കാർ.

Punishment if late; Petrol pump employee beaten up in Vadakara

Next TV

Top Stories










News Roundup