വടകര : വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികളെ എത്തിക്കാന്‍ കെഎസ്ആര്‍ടിസി സൗകര്യമൊരുക്കുമെന്നത് പൊള്ളയെന്ന് ആക്ഷേപം. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേവലം സര്‍വ്വേ നടത്തിയത് അല്ലാതെ യാതൊരു മറുപടിയും നല്‍കാതെ കെ എസ് ആര്‍ ടി സി. .കോവിഡ് കാലത്ത് മുടങ്ങിക്കിടന്ന ദൈനംദിന സര്‍വീസുകള്‍ പോലും പുനരാരംഭിക്കാന്‍ കഴിയാത്ത സാഹചര്യവും , ആവശ്യത്തിന് ബസ്സുകള്‍ പോലുമില്ലാതെ ജീവനക്കാര്‍ നട്ടം തിരിയുകയാണ് .


അതിനിടയിലാണ് ഒരുക്കങ്ങള്‍ ഒന്നുംതന്നെ ആരംഭിക്കാതെ കെ എസ് ആര്‍ ടി സി ബസ്സുകള്‍ ഉപയോഗപ്പെടുത്തി സ്‌കൂളിലേക്ക് വിദ്യാര്‍ഥികളെ എത്തിക്കുമെന്ന് അധികൃതര്‍ അവകാശപ്പെടുന്നത്. കോഴിക്കോട് ജില്ലയിലെ ഡിപ്പോകളില്‍ നൂറുകണക്കിന് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളെ സ്‌കൂളുകളിലേക്ക് എത്തിക്കാന്‍ അതതു പ്രദേശത്തെ ഡിപ്പോകളില്‍ ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും ആവശ്യക്കാരുടെ വിവരം ശേഖരിച്ചു ഉന്നത അധികാരികളില്‍ അറിയിച്ചതല്ലാതെ സര്‍വീസ് തുടങ്ങുന്നതിന് യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ല.
നിലവില്‍ സര്‍വീസ് നടത്തിയ പല ബസുകളും കട്ടപുറത്താണ് ആവശ്യകാര്‍ക്കുള്‍പ്പെടെ വിട്ടുനല്‍കാന്‍ ബസുകളും ഇല്ലാത്ത സ്ഥിതിയുമാണ് . സ്‌കൂള്‍ സമയം രാവിലെയും വൈകുന്നേരവും ഷിഫ്റ്റ് അടിസ്ഥാനത്തിലും ക്രമീകരിക്കുന്നതിനാല്‍ എങ്ങിനെ ബസ് ഓടിക്കുമെന്നതും ധാരണയില്ല . ബോണ്ട് അടിസ്ഥാനത്തിലാണ് പണം ഇടക്കുന്നതെന്നും എന്നാല്‍ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ഇളവുണ്ടാകുമോ? എന്ന ചോദ്യത്തിനും മറുപടി ഇല്ല . നിലവിലെ സര്‍വീസ് നടത്താന്‍ പോലും പരിമിതമായ ബസ്സുകളാണ് ജില്ലയില്‍ ഉള്ളത് എന്നാണ് വിവരം. തൊട്ടില്‍പ്പാലം ഡിപ്പോയിലും വടകര ഡിപ്പോയിലും ബസുകള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയത് നിരവധി സ്ഥാപങ്ങളാണ് എന്നാല്‍ പ്രാഥമിക പഠനത്തില്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും നല്‍കാനായി ബസുകളും ഇല്ലാത്ത സ്ഥിതിയാണ് .
കട്ടപ്പുറത്ത് ആയ സ്‌കൂള്‍ ബസ്സുകളെ ലക്ഷങ്ങള്‍ ചിലവഴിച്ചു അറ്റകുറ്റ പണികള്‍ നടത്തുന്നതിന് വന്‍ തുക വരുന്നതിനാല്‍ ഈ അധ്യയന വര്‍ഷം കെഎസ്ആര്‍ടിസിയെ പ്രതീക്ഷിച്ചു ഇറങ്ങിപ്പുറപ്പെട്ട ജില്ലയിലെ പല വിദ്യാഭ്യാസ സ്ഥാപങ്ങളും വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രതികരണവും കാത്തിരിക്കുകയാണ്.
TRAVEL ISSUES OF SCHOOL STUDENTS