---
title: "വയലിൽ ഈണമിട്ടു; കടത്തനാടിന്റെ അഭിമാനമായി അഭിരാം രാമചന്ദ്രൻ"
english_title: "Abhiram Ramachandran won the first prize in the violin competition"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82409/abhiram-ramachandran-won-the-first-prize-in-the-violin-competition"
published_at: "2022-11-28T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638490d3d6062_ABHIRAM_RAMACHANDRAN.jpg"
keywords: []
---

# വയലിൽ ഈണമിട്ടു; കടത്തനാടിന്റെ അഭിമാനമായി അഭിരാം രാമചന്ദ്രൻ

> **Lead Summary:** **വടകര: **ജില്ലാ സ്കൂൾ കലോത്സവത്തിൽ കടത്തനാടിന് അഭിമാനം. വയലിൻ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ് താരമായത്. കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു കോമേഴ്സ് വിദ്യാർത്ഥിയാണ് അഭിരാം.

## Article Content

**വടകര: **ജില്ലാ സ്കൂൾ കലോത്സവത്തിൽ കടത്തനാടിന് അഭിമാനം. വയലിൻ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ് താരമായത്. കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു കോമേഴ്സ് വിദ്യാർത്ഥിയാണ് അഭിരാം.

2019ൽ കോഴിക്കോട് നടന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. ഈ റെക്കോർഡ് ഭേദിച്ചാണ് ഈ വർഷത്തെ കലോത്സവത്തിൽ അഭിരാം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ടി. എച്ച് ലളിതയുടെ (ആകാശവാണി മുൻ വയലിനിസ്റ്റ്) ശിഷ്യണത്തിലാണ് അഭിരാം വയലിൻ അഭ്യസിച്ചത്. അച്ഛൻ രാമചന്ദ്രൻ കെ ആർ ഹൈസ്കൂളിലെ റിട്ടയേഡ് സംഗീത അധ്യാപകനാണ്.

അമ്മ: മഞ്ജു ടി ഐ എം ഗേൾസ് ഹൈസ്കൂളിലെ സംഗീത അധ്യാപികയാണ്. ജേഷ്ഠൻ മണി ശങ്കർ മൃദംഗ പാരായണത്തിൽ അഗ്ര ഗണ്യനാണ്.

ഇപ്പോൾ കെ ആർ ഹൈ സ്കൂൾ അധ്യാപകനായി ജോലി ചെയ്തു വരുന്നു. കുടുംബസമേതം സംഗീതജ്ഞരായ അഭിരാമിന്റെ കുടുംബം എന്നും മറ്റുള്ളവർക്ക് മാതൃകയാണ്. അഭിരാമിന്റെ ഈയൊരു നേട്ടത്തിൽ ആഹ്ലാദഭരിതരാണ് കുടുംബവും കടത്തനാട് ഹൈസ്കൂളും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82409/abhiram-ramachandran-won-the-first-prize-in-the-violin-competition)