വടകര: ആശങ്കയുടെ കടലോരത്ത് ആശ്വാസ തീരം വരുന്നു. വടകരയില്‍ കടലാക്രമണം തടയായാന്‍ 1.17 കോടിയുടെ പദ്ധതിക്ക് തുടക്കം. കടലാക്രമണം തടയാനായി 52 ലക്ഷം രൂപയുടെ ഒരു പ്രവൃത്തി പുരോഗതിയിലാണ്.


65 ലക്ഷം രൂപയുടെ മറ്റൊരു പ്രവൃത്തിക്ക് ടെന്‍ഡര്‍ അംഗീകാരം ലഭിക്കുന്നതോടെ നടപടി ആരംഭിക്കും. തീരദേശത്ത് സംരക്ഷണ ഭിത്തി ആവശ്യമുള്ള സ്ഥലങ്ങളുടെ മുന്‍ഗണനാടിസ്ഥാനത്തിലുള്ള ലിസ്റ്റ് സമര്‍പ്പിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ജില്ലാ വികസന സമിതി യോഗത്തില്‍ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി പറഞ്ഞു.
ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ എംഎല്‍എമാരായ കെ എം സച്ചിന്‍ദേവ്, തോട്ടത്തില്‍ രവീന്ദ്രന്‍, ഇ കെ വിജയന്‍, പി ടി എ റഹീം, എഡിഎം സി മുഹമ്മദ് റഫീഖ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി ആര്‍ മായ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
1.17 crore project to prevent sea attack in Vadakara