അഴിയൂർ: ജനകീയ കൂട്ടായ്മ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.കുഞ്ഞിപ്പള്ളി ടൗണിലാണ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചത്.
എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ മയക്ക്മരുന്നു ലോബി മയക്ക് മരുന്ന് നൽകി വശത്താക്കി കാര്യറായി ഉപയോഗിച്ച സാഹചര്യത്തിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. ലഹരിമാഫിയാ ഭരണകൂട കൂട്ടുകെട്ടാണ് അഴിയൂരിൽ നടക്കുന്നതെന്ന് ജനകീയ മുന്നണി ആരോപിച്ചു
ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. മയക്കു മരുന്നു സംഘങ്ങളുടെ നിയന്ത്രണം സിപിഎം യുവജന വിഭാഗത്തിനാണെന്നും ഇവരാണ് ചോമ്പാൽ സ്റ്റേഷൻ ഭരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.പിഞ്ചുകുട്ടിയെ ലഹരിമാഫിയയുടെ കളിപ്പാട്ടമാക്കി മാറ്റിയ മുഴുവൻ ലഹരിമാഫിയാ സംഘങ്ങളെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെയർമാൻ കെ. അൻവർ ഹാജി അദ്ധ്യക്ഷത വഹിച്ചു.
കൺവീനർ പി.ബാബുരാജ്, കോട്ടയിൽ രാധാകൃഷ്ണൻ , ഒ.കെ.കുഞ്ഞബ്ദുള്ള,പ്രദീപ് ചോമ്പാല വി.കെ.അനിൽകുമാർ, ഇസ്മായിൽ ഹാജി അജ്മാൻ , സി സുഗതൻ, ഹാരിസ് മുക്കാളി, കെ.പി.രവീന്ദ്രൻ, മോനാച്ചി ഭാസ്കരൻ . കെ പി.വിജയൻ , കെ കെ.രാജൻ, കവിത അനിൽകുമാർ, സംസാരിച്ചു. നിരവധി പ്രവർത്തകൻമാരും പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്തു.
People's Association; Expressed solidarity with the girl