വടകര: മണിയൂർ ചെരട്ടുപൊയിൽ അസൈനാറിന്റെ മകൻ അജിനാസിനെയാണ്(30) വടകര എക്സൈസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തത്. ക്രിസ്മസ്, ന്യൂ ഇയർ അടുത്തുവരുന്ന സാഹചര്യത്തിൽ ലഹരിക്കടത്തു സംഘങ്ങളെ പിടികൂടാൻ വേണ്ടിയാണ് എക്സൈസ് പരിശോധന കർശനമാക്കിയത്.


അതിനിടെയാണ് മണിയൂർ ഹൈസ്കൂളിന് സമീപം ഒരു ഗ്രാമോളം എം.ഡി.എം.എയുമായി യുവാവിനെ പിടികൂടിയത്. രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മാരക മയക്കു മരുന്നായ എംഡിഎംഎയുമായി പിടിയിലായത്. കൊയിലാണ്ടി റെയിഞ്ച് ഇൻസ്പെക്ടർ വിനു ഗോപാലും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
ആഘോഷങ്ങൾ വരാനിരിക്കെ കോഴിക്കോട് ജില്ലയിൽ എക്സൈസ് സംവിധാനം ശക്തിപ്പെടുത്തുമെന്നും കൂടുതൽ റെയ്ഡുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാംഗ്ലൂരിൽ നിന്നും നേരിട്ടാണ് പ്രതി ലഹരി കൊണ്ടുവരുന്നത്. മണിയൂർ ഹൈസ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി മാഫിയ ഉണ്ടെന്നുള്ള വിവരം നേരത്തെ എക്സൈസിന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഇത്തരത്തിലുള്ള സ്ക്വാഡ് പ്രവർത്തനം ആരംഭിച്ചത്.
Maniyur native arrested with MDMA