അഴിയൂർ: സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്.വടക്കൻ കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ തലശേരി - മാഹി ബൈപാസ് നിർമ്മാണം അന്തിമ ഘട്ടത്തിലേക്ക്. നെട്ടൂർ പാലത്തിലും അഴിയൂരിലും മാത്രമാണ് പ്രവൃത്തി ബാക്കി.
ഫെബ്രുവരിയോടെ രണ്ടിടത്തും നിർമാണം പൂർത്തിയാകും. മാർച്ചിൽ ബൈപാസ് തുറക്കാനുള്ള തീവ്രശ്രമത്തിലാണ് പൊതുമരാമത്ത് വകുപ്പും നാഷണൽ ഹൈവേ അതോറിറ്റിയും. ആറുവരിപ്പാതയിൽ ബോർഡ് സ്ഥാപിക്കലും ലൈനിടലും പെയിന്റിങ്ങും പൂർത്തിയാകുന്നു.
പതിനേഴ് കിലോമീറ്ററിലേറെ ടാറിങ് കഴിഞ്ഞു. ഏറ്റെടുത്ത സ്ഥലങ്ങളിൽ സർവീസ് റോഡും നിർമിച്ചു. മുഴപ്പിലങ്ങാട് മുതൽ അഴിയൂർവരെ 18.6 കിലോമീറ്ററാണ് ബൈപാസ്. തലശേരി, മാഹി ടൗണുകളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പതിറ്റാണ്ടുകൾക്കുമുമ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് ലക്ഷ്യത്തിലെത്തുന്നത്.
883 കോടി രൂപ മതിപ്പ് ചെലവ് പ്രതീക്ഷിക്കുന്ന ബൈപാസ് ഇ.കെ.കെ ഇൻഫ്രാസ്‌ട്രക്‌ചർ പ്രൈവറ്റ് ലിമിറ്റഡാണ് നിർമിച്ചത്. 2018 ഒക്‌ടോബർ 30നാണ് ബൈപാസ് പ്രവൃത്തി ഉദ്‌ഘാടനംചെയ്‌തത്.
Dream to Reality; Thalassery-Mahi bypass inaugurated in March