അഴിയൂർ: അഴിയൂരിൽ ആക്ഷൻ തുടങ്ങി.അഴിയൂർ ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാർഡിൽ ലഹരി മാഫിയക്കെതിരെ ലഹരിവിരുദ്ധ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. പിഞ്ചു മക്കളെ ലഹരി മാഫിയക്കടിമയാക്കി കാരിയറായി ഉപയോഗിച്ച വിഷയം സംസ്ഥാന തലത്തിൽ തന്നെ ചർച്ചയായിരുന്നു.
പതിനെട്ടാം വാർഡ് കോട്ടിക്കൊല്ലോൻ അംഗൻവാടിയിൽ വെച്ച് ചേർന്ന യോഗത്തിൽ വാർഡ് മെംബർ സീനത്ത് ബഷീർ ചെയർമാനായും സാഹിർ പുനത്തിൽ കൺവീനറായും ലഹരി വിരുദ്ധ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.വൈസ് ചെയർമാൻ ഷുഹൈബ് കൈതാൽ, ജോ:കൺവീനർ മർവാൻ എം, കമ്മിറ്റി അംഗങ്ങളായി ബബിത് TP, സലീം പി , വിനീഷ്,സബാദ് VP, യൂസഫ് കുന്നുമ്മൽ , കരീം UK, രാജേഷ്, ഷാനിദ് പി , സുശീല PK, റുജീവ, ഷഹദ മറിയം,സഫൂറ എന്നിവരെ തെരഞ്ഞെടുത്തു.
കോട്ടിക്കൊല്ലോൻ അംഗൻവാടിയിൽ വെച്ച് നടന്ന പരിപാടിയിൽ വാർഡ് മെംബർ സീനത്ത് ബഷീർ അധ്യക്ഷത വഹിച്ചു. ബബിത് TP, മർവാൻ എം , സലീം പി, ഷുഹൈബ് കൈതാൽ ,വിനീഷ്, ബഷരിയ, നസ്റീന സാലിം. പങ്കെടുത്തു. വാർഡ് കൺവീനർ സാഹിർ പുനത്തിൽ സ്വാഗതം പറഞ്ഞു.CDS വൈസ് ചെയർപേഴ്സൺ സുശീല PK യോഗത്തിന് നന്ദി പറഞ്ഞു .
The action began; Azhiyur action committee against drug mafia