അഴിയൂർ : വാഹനപ്രചാരണ ജാഥക്ക് അനുമതി നിഷേധിച്ചത് അനീതി.അഴിയൂരിൽ വിദ്യാർത്ഥിനിയെ ലഹരിക്കടിമയാക്കി വിതരണത്തിന് ഉപയോഗിച്ച സംഭവത്തിലെ പ്രതികളെ പിടികൂടാൻ ആവശ്യപ്പെട്ട് എസ്ഡിപിഐ അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 23ന് നടത്താനിരുന്ന വാഹന പ്രചരണ ജാഥയ്ക്ക് പെർമിഷൻ റദ്ധ് ചെയ്ത പോലീസ് നടപടി പ്രതിഷേധാർഹമാണെന്ന് എസ്ഡിപിഐ അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസ്താവിച്ചു.
സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തത് പോലീസിന്റെ നിഷ്ക്രിയത്വമാണ് തെളിയിക്കുന്നത്. കോടികൾ ചിലവഴിച്ച് സർക്കാർ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമ്പോഴും വരും തലമുറയെ നശിപ്പിക്കുന്ന ലഹരിമാഫിയ കണ്ണികളെ തുറങ്കിലടക്കാൻ അവസരം ലഭിച്ചിട്ടും കൃത്യമായി അന്വേഷണം നടത്താതെ പോലീസ് ഇരുട്ടിൽ തപ്പുന്നത് ലഹരി വിരുദ്ധ നിലപാടിൽ സർക്കാരിന്റെ കാപട്യമാണ് വെളിവാകുന്നത്.
സംഭവത്തിന്റെ തുടക്കം മുതൽ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസും സർക്കാരും തുടരുന്നത്. ഇത് പ്രതികൾക്ക് ഭരണപക്ഷ പാർട്ടിയിലെ സ്വാധീനമാണ് തെളിയിക്കുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പ്രതികൾക്കനുകൂലമായ ബാലാവകാശ കമ്മീഷന്റെ നിലപാടും എസ്ഡിപിഐ അഴിയൂർ പഞ്ചായത്ത് കമ്മിറ്റി നടത്തുന്ന വാഹന പ്രചരണ ജാഥക്കുള്ള പെർമിഷൻ റദ്ദ് ചെയ്തതിലൂടെ പോലീസും തെളിയിക്കുന്നത്. ജനപക്ഷത്ത് നിൽക്കുന്ന പ്രസ്ഥാനമെന്നുള്ള നിലയിൽ ഈ വിഷയത്തിലെ അവസാന കണ്ണിയെ പോലും പിടി കൂടുന്നത് വരെ ശക്തമായ ജനകീയ സമര രംഗത്ത് ഉണ്ടാവുമെന്നും എസ് ഡി പി ഐ അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസ്താവിച്ചു.
സൈനുദ്ദീൻ എ കെ അധ്യക്ഷത വഹിച്ച യോഗത്തിൽ യാസർ പൂഴിത്തല,സാഹിർ പുനത്തിൽ, ഷാകിർ,സലീം പി, സനൂജ് ബാബരി,സാലിം അഴിയൂർ,സീനത്ത് ബഷീർ പങ്കെടുത്തു.
Permission was not given for the vehicle propaganda procession; SDPI Azhiyur Panchayat Committee said the action was objectionable